Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"

03 SEPTEMBER 2026 10:56 PM IST
മലയാളി വാര്‍ത്ത


അങ്കമാലി കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടില്‍ തിരുവനന്തപുരം സ്വദേശിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശി ഫ്‌ലോറന്‍സിയെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും ലോട്ടറി വില്‍പ്പന നടത്തി ഉപജീവനം നടത്തിവരികയായിരുന്ന ഇവര്‍ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

 

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം പുറത്തറിയുന്നത്. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂര്‍ണ്ണമായും നഗ്‌നമായ നിലയിലാണ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമയത്ത് വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഭവത്തില്‍ കൊലപാതക സാധ്യതയടക്കമുള്ള ദുരൂഹതകള്‍ പോലീസ് സംശയിക്കുന്നുണ്ട്.

അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തും കറുകുറ്റി മേഖലയിലും ലോട്ടറി കച്ചവടം നടത്തിയിരുന്ന ഫ്‌ലോറന്‍സി കുറച്ചുകാലമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗത്തുള്ള മുറിയിലാണ് താമസിച്ചിരുന്നത്. നാലു മാസം മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്.

ഏതാനും ദിവസങ്ങളായി ഫ്‌ലോറന്‍സിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടര്‍ന്ന് ഇവരെ ഇവിടെ താമസിപ്പിക്കാന്‍ സഹായിച്ച ബ്രോക്കര്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. പള്ളിയങ്ങാടി ഉള്‍പ്പെടുന്ന 13-ാം വാര്‍ഡിന്റെ പ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി. വീട് അടച്ചിട്ട നിലയിലായിരുന്നുവെങ്കിലും പരിസരത്ത് കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

 

കൂടാതെ, വ്യാഴാഴ്ച രാവിലെയായിട്ടും വീട്ടിനുള്ളില്‍ നിന്ന് യാതൊരു അനക്കവും കാണാത്തതിനെ തുടര്‍ന്ന് സമീപവാസികളും അന്വേഷിച്ചെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അങ്കമാലി പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വീടിന്റെ പിന്‍വശത്തെ വാതിലുകളിലൊന്ന് തുറന്ന നിലയില്‍ കണ്ടെത്തുന്നതും അകത്ത് മൃതദേഹം കണ്ടെത്തുന്നതും.

 

 

 

അങ്കമാലി പോലീസും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. പ്രദേശവാസികളുടെയും അയല്‍വാസികളുടെയും മൊഴികളും പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (5 minutes ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (11 minutes ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (15 minutes ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (21 minutes ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (27 minutes ago)

5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു ഇന്ത്യയ്ക്ക് മുന്നറിയിപ്പ് കുലുങ്ങി വിറച്ച് ഭൂമി..!  (29 minutes ago)

കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"  (32 minutes ago)

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"  (41 minutes ago)

വിമാനം വൈകിയാൽ ഒന്നരക്ഷം രൂപ കിട്ടും പ്രവാസികളെ അറിഞ്ഞോ കുറേ അവന്മാർ പിഴിഞ്ഞതല്ലേ..?!  (46 minutes ago)

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (3 hours ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (3 hours ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (4 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (4 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (5 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (6 hours ago)

Malayali Vartha Recommends