യുഎസ് ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക

അരീന സബലെങ്കയ്‌ക്ക് യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിലെത്താനായിവെറും 53 മിനിറ്റ് സമയം മതിയായിരുന്നു. റഷ്യയുടെ പൊളീന ലാറ്റ്‌സെൻകോയെ തരിപ്പണമാക്കി ബെലാറസ് താരം കരുത്തുകാട്ടി.
ന്യൂയോർക്കിൽ ഹാട്രിക് കിരീടമാണ് ഇരുപത്തെട്ടുകാരിയുടെ ലക്ഷ്യം. സ്‌കോർ: 6–1, 6–1. ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിൽ സബലെങ്കയുടെ വേഗമേറിയ ജയങ്ങളിലൊന്നാണ്. സമീപകാലത്ത് മോശം പ്രകടനമാണ് ലോക ഒന്നാം നമ്പറുകാരിയുടേത്. ലോക റാങ്കിങ്ങിൽ 160–ാം സ്ഥാനത്തുള്ള ലാറ്റ്‌സെൻകോയ്‌ക്കെതിരെ സമഗ്രാധിപത്യമായിരുന്നു. 24 വിന്നറുകൾ പായിച്ചു. രണ്ട് സെറ്റും വെല്ലുവിളിയില്ലാതെ നേടി.
മറ്റ് മത്സരങ്ങളിൽ അമേരിക്കയുടെ ജെസീക പെഗുല നാട്ടുകാരിയായ സോഫിയ കെനിനെ 6–3, 6–1ന് തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി. ചെക്കിന്റെ ലിൻഡ നോസോകോവയും മുന്നേറി. തായ്‌ലൻഡുകാരി ലാൻലാന തറൗർദിയെ മറികടന്നു .എലീന സ്വിറ്റോളിന, കരോളിന മുചോവ എന്നിവരും മുന്നേറി.
പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസും മുന്നേറി.
"
https://www.facebook.com/Malayalivartha



























