കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. വിവാഹത്തിന് മുൻപ് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട വൈദികൻ, കൗൺസിലിങ്ങിനെത്തിയ പതിനേഴര വയസ്സുകാരിയുടെ വ്യക്തിപരമായ വിവരങ്ങൾ പൊതുവേദിയിൽ പങ്കുവെച്ചതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. വൈദികന്റെ നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും സ്ത്രീവിരുദ്ധവുമാണെന്ന് സഭയ്ക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു. എന്നാൽ, താൻ നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് വൈദികന്റെ വിശദീകരണം.
https://www.facebook.com/Malayalivartha

























