Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു

04 SEPTEMBER 2026 07:49 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനല്ല, അണികള്‍ക്കും അനുഭാവികള്‍ക്കുമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി തള്ളിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. താന്‍ പറഞ്ഞത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ തന്നെയാണെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഐസക് വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പറയേണ്ട കാര്യങ്ങള്‍ വ്യക്തമായും വൃത്തിയായും പറഞ്ഞിട്ടുണ്ടെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി. നേതൃത്വത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന പിണറായി വിജയന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെയാണ്, സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഐസക് രംഗത്തെത്തിയത്.

 

 

 

പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പാര്‍ട്ടി അണികളെയും അനുഭാവികളെയും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നിലപാടിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിനും സംസ്ഥാന നേതാക്കളിലെ ചിലര്‍ക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോമസ് ഐസകിന്റെ പ്രസ്താവനയും വിശദീകരണവും വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 7, 8 തീയതികളില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള രേഖയിലും സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നേതൃത്വമടക്കം വിവിധ തലങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ വിലയിരുത്തുന്നതിനൊപ്പം അവ പരിഹരിക്കുന്നതിനുള്ള നടപടികളും രേഖയില്‍ നിര്‍ദേശിച്ചേക്കും.

പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും നിലവിലെ കേഡര്‍ സംവിധാനത്തിലും കാതലായ മാറ്റങ്ങള്‍ ആവശ്യമാണ് എന്ന വിലയിരുത്തലും രേഖയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. താഴെത്തട്ടില്‍ നിര്‍ജീവമായ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കിയേക്കും.

ഇതോടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ആരിലാണ് എന്നതിനെച്ചൊല്ലിയുള്ള സിപിഎമ്മിലെ ആഭ്യന്തര ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാകുകയാണ്. നേതൃത്വത്തിന്റെ വീഴ്ചകള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം പരസ്യമായി ഉയരുന്നത് പാര്‍ട്ടിയിലെ വരാനിരിക്കുന്ന അവലോകന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (45 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (51 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (54 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (9 hours ago)

Malayali Vartha Recommends