Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...

03 SEPTEMBER 2026 11:16 PM IST
മലയാളി വാര്‍ത്ത


തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനല്ല, അണികള്‍ക്കും അനുഭാവികള്‍ക്കുമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി തള്ളിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. താന്‍ പറഞ്ഞത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ തന്നെയാണെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഐസക് വ്യക്തമാക്കി.

 

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പറയേണ്ട കാര്യങ്ങള്‍ വ്യക്തമായും വൃത്തിയായും പറഞ്ഞിട്ടുണ്ടെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി. നേതൃത്വത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന പിണറായി വിജയന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെയാണ്, സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഐസക് രംഗത്തെത്തിയത്.

 

 

 

 

പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പാര്‍ട്ടി അണികളെയും അനുഭാവികളെയും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നിലപാടിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിനും സംസ്ഥാന നേതാക്കളിലെ ചിലര്‍ക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോമസ് ഐസകിന്റെ പ്രസ്താവനയും വിശദീകരണവും വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 7, 8 തീയതികളില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള രേഖയിലും സംഘടനാ തലത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നേതൃത്വമടക്കം വിവിധ തലങ്ങളില്‍ സംഭവിച്ച വീഴ്ചകള്‍ വിലയിരുത്തുന്നതിനൊപ്പം അവ പരിഹരിക്കുന്നതിനുള്ള നടപടികളും രേഖയില്‍ നിര്‍ദേശിച്ചേക്കും.

പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും നിലവിലെ കേഡര്‍ സംവിധാനത്തിലും കാതലായ മാറ്റങ്ങള്‍ ആവശ്യമാണ് എന്ന വിലയിരുത്തലും രേഖയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. താഴെത്തട്ടില്‍ നിര്‍ജീവമായ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നല്‍കിയേക്കും.

 

 

ഇതോടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ആരിലാണ് എന്നതിനെച്ചൊല്ലിയുള്ള സിപിഎമ്മിലെ ആഭ്യന്തര ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാകുകയാണ്. നേതൃത്വത്തിന്റെ വീഴ്ചകള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം പരസ്യമായി ഉയരുന്നത് പാര്‍ട്ടിയിലെ വരാനിരിക്കുന്ന അവലോകന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (27 minutes ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (33 minutes ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (37 minutes ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (43 minutes ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (49 minutes ago)

5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു ഇന്ത്യയ്ക്ക് മുന്നറിയിപ്പ് കുലുങ്ങി വിറച്ച് ഭൂമി..!  (51 minutes ago)

കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"  (54 minutes ago)

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"  (1 hour ago)

വിമാനം വൈകിയാൽ ഒന്നരക്ഷം രൂപ കിട്ടും പ്രവാസികളെ അറിഞ്ഞോ കുറേ അവന്മാർ പിഴിഞ്ഞതല്ലേ..?!  (1 hour ago)

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (3 hours ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (4 hours ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (4 hours ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (5 hours ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (6 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (6 hours ago)

Malayali Vartha Recommends