Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം

04 SEPTEMBER 2026 07:12 AM IST
മലയാളി വാര്‍ത്ത

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം. എമറാൾഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റൺസിനുമാണ് പരാജയപ്പെടുത്തിയത്.

ഇരു ടീമുകളുടെയും തുടർച്ചയായ രണ്ടാം വിജയമാണിത്. എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. ക്യാപ്റ്റൻ സജന സജീവന്റെയും അൻസു സുനിലിന്റെയും തകർപ്പൻ ഇന്നിങ്‌സുകളാണ് സഫയറിനെ മികച്ച സ്‌കോറിലെത്തിച്ചത്.
സജന 34 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്‌സുമടക്കം 61 റൺസും അൻസു സുനിൽ 48 റൺസുമെടുത്തു. എമറാൾഡിന് വേണ്ടി നിയ നസ്‌നീനും സാന്ദ്ര സുരനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

54 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 70 റൺസുമായി പുറത്താകാതെ നിന്ന എം അബീനയുടെ ഇന്നിങ്‌സാണ് എമറാൾഡിന് വിജയമൊരുക്കിയത്. പി ആർ വൈഷ്ണ 22 റൺസെടുത്തു. സഫയറിന് വേണ്ടി വിനയ സുരേന്ദ്രൻ രണ്ട് വിക്കറ്റെടുത്തു. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൂബീസ്, ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കത്തിന്റെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കുകയും ചെയ്തു.

ദിയ ഗിരീഷും എം പി വൈഷ്ണയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 86 റൺസാണ് കൂട്ടിച്ചേർത്തത്. ദിയ 51 പന്തുകളിൽ നിന്ന് 76ഉം വൈഷ്ണ 28 പന്തുകളിൽ 37ഉം റൺസെടുത്തു. ആംബറിന് വേണ്ടി എ കെ ഐശ്വര്യയും എൻഎസ് ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടാൻ കഴിഞ്ഞത്.

38 റൺസെടുത്ത ക്യാപ്റ്റൻ ടി ഷാനിയും 26 റൺസെടുത്ത ആര്യനന്ദയും 25 റൺസെടുത്ത അഭിരാമി പി ബിനുവും മാത്രമാണ് ആംബറിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. റൂബീസിന് വേണ്ടി അനുശ്രീ അനിൽകുമാർ മൂന്നും നിത്യ ലൂർദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (1 minute ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (20 minutes ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (35 minutes ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (50 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (1 hour ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (1 hour ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (8 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (8 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (8 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (8 hours ago)

നീയൊക്കെ ഏതാ... കാക്കി കണ്ടതും റാണി ലക്ഷ്മിയുടെ ഷോ... തെളിവ് ഇറക്കി തൂക്കി; റാണി ലോക ഫ്രോഡെന്ന് ...!"  (8 hours ago)

5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു ഇന്ത്യയ്ക്ക് മുന്നറിയിപ്പ് കുലുങ്ങി വിറച്ച് ഭൂമി..!  (8 hours ago)

കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"  (8 hours ago)

ചീഞ്ഞു നാറിയ യുവതിയുടെ മൃതദേഹം... നഗ്നമായ നിലയിൽ കൊലപാതകം..! തിരുവനന്തപുരത്തു നിന്ന് പോയിട്ട് പിന്നെ സംഭവിച്ചത്"  (8 hours ago)

Malayali Vartha Recommends