കുലുങ്ങി വിറച്ച് ഭൂമി..! 5.6 തീവ്രതയിൽ വീണ്ടും ഭൂചലനം.. നേപ്പാളിൽ നിന്ന് വിറയ്ക്കുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്"

ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണ്. കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് ഭൂകമ്പം ഉണ്ടായത്.
1.42 കിലോ തൂക്കമുള്ള സ്വർണപാത്രം, വീടുകളും പ്ലോട്ടുകളും പിടിച്ചെടുത്തു; ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർക്കെതിരെ കേസ്
ഗൈറോങ് ക്രോസിങിലേക്കുള്ള ഒരേയൊരു റോഡിന്റെ തകർന്ന ഭാഗങ്ങൾ ചൈന ബുധനാഴ്ച പൂർണമായി ഗതാഗത യോഗ്യമാക്കി. ഇതോടെ ദുരന്ത മേഖലയിലേക്ക് വൻകിട യന്ത്രങ്ങൾ എത്തിക്കാൻ സാധിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ പ്രളയത്തിൽ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 21 ആയി. 541 പേരെ കണ്ടെത്താനുണ്ട്. കാണാതായവരിൽ 104 നേപ്പാൾ സ്വദേശികളും 49 ഇന്ത്യക്കാരും 33 ലാത്വിയൻ സ്വദേശികളും ആറ് കനേഡിയൻ പൗരന്മാരും ഉൾപ്പെടുന്നു.
നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,252 ആയി. 4,200 ലധികം പേരെ കാണാതായി. ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് (355). നവൽപരാസി ഈസ്റ്റ് (218), നവൽപരാസി വെസ്റ്റ് (208), നുവകോട്ട് (177), രസുവ (127) എന്നിവിടങ്ങളിലും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ഇതുവരെ 95 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഏകദേശം 11,993 പേരെ രക്ഷപ്പെടുത്തി.
നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൃത്യസമയത്ത് സഹായമെത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ നന്ദി രേഖപ്പെടുത്തി. നേപ്പാൾ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം വലിയൊരു ദുരന്തമുഖത്ത് അന്താരാഷ്ട്ര സഹായം നിരസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്ന് ഷാ പറഞ്ഞു. സ്വകാര്യ മേഖലയിലൂടെയും മറ്റ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് കൃത്യസമയത്ത്സഹായം ലഭ്യമാക്കാൻ നേപ്പാളിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
"നമ്മുടെ സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യയും ചൈനയും സാങ്കേതിക വിദഗ്ധരെ അയച്ചുതന്നു. ദുരന്തത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ അവർ വ്യോമ നിരീക്ഷണം ഉൾപ്പെടെ നടത്തി നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും ദുരന്തഭൂമിയിലേക്ക് എത്താനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്തു," അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























