കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

പേരാവൂര്‍ പാമ്പാളിയില്‍ കല്യാണ വീട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ് അതിഥികള്‍ക്ക് പരിക്ക്. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരിയാടന്‍ അന്‍സാര്‍ (30), പട്ടനാടന്‍ അരുണ്‍ (29), മേല്‍മുരിങ്ങോടി സ്വദേശി അഭിജിത്ത് (30) എന്നിവരെ പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ അന്‍സാറിന്റെ പരുക്ക് ഗുരുതരമാണ്. പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























