Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

കളിക്കല്ലേ കളി പഠിപ്പിക്കും... എന്നും ഇന്ത്യയെ ദ്രോഹിച്ചിരുന്ന അമേരിക്കയ്ക്ക് മോദിയുടെ വക നികുതിയുദ്ധം; അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 29 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി; അമേരിക്കന്‍ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനം 

15 JUNE 2019 11:30 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതിയേര്‍പ്പെടുത്തിയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും കളിച്ചിരുന്ന അമേരിക്കയ്ക്ക് ഇന്ത്യയുടെ വക സൂപ്പര്‍ പണി. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 29 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി ചുമത്താന്‍ തീരുമാനിച്ചു. ഇത് അമേരിക്കന്‍ വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള മോദിയല്ല രണ്ടാം വരവിലേതെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ് ഈ തീരുമാനം. 

ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തീരുവ മത്സരം ഇന്നലെയാണ് പുതിയ വഴിത്തിരിവിലെത്തിയത്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 29 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദത്തില്‍ ഉലച്ചിലുണ്ടാക്കാന്‍ പോന്നതാണ്. ലോകത്തില്‍ ഏറ്റവുമധികം നികുതി ചുമത്തുന്ന നികുതി രാജാവാണ് ഇന്ത്യ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് ഏതാനും ദിവസം മുന്‍പാണ്.


ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക വളരെയധികം ഇളവുകള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍, ഇന്ത്യ അതിനനുസരിച്ച് തിരിച്ച് നികുതി കുറയ്ക്കാനുള്ള മര്യാദ കാണിക്കുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും നരേന്ദ്ര മോഡിയുമായി നടത്തിയ ഒറ്റ ഫോണ്‍കോളിലൂടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി കുറയ്ക്കാനായെന്നും പറഞ്ഞ ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തത്, ഈ കുറവ് പോരായെന്നും ഇനിയും ഇന്ത്യ നികുതി കുറയ്ക്കണമെന്നുമാണ്. ഇങ്ങനെ പറയുന്ന അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള ഡ്യൂട്ടി ഫ്രീ ആനുകൂല്യങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചത്

ഏത് ഇടപാടിലും അമേരിക്കയ്ക്ക് നേട്ടമുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ് ഡോണള്‍ഡ് ട്രംപ്. ഈ നിലപാട് മൂലം കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി നികുതി വര്‍ധിപ്പിച്ചു. സുഹൃദ് രാജ്യം എന്നനിലയില്‍ ഈ നടപടിയില്‍ നിന്ന് അവര്‍ പിന്തിരിയും എന്നു കരുതി ഒരു വര്‍ഷമായി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. നികുതിയില്ലാതെ വന്‍തോതില്‍ സാധനങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ അനുമതിയുള്ള മുന്‍ഗണനാ പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ലാ എന്നതായി സ്ഥിതി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ആസിഡുകള്‍, ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങള്‍ എന്നിവയടക്കമാണ് ഇന്ത്യ നികുതി വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യയുടെ പുതിയ നീക്കമുണ്ടാക്കുന്ന ചലനം എന്താണെന്നു കാണേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യത്തില്‍ ഇന്ത്യയെ നിയന്ത്രിക്കാന്‍ അമേരിക്ക അടുത്തിടെയായി വലിയ താത്പര്യം കാണിക്കുന്നുണ്ട്. ട്രംപ് അധികാരത്തില്‍ വന്ന ശേഷമുണ്ടായ പ്രധാന നയവ്യത്യാസമായി ഇതിനെ വിലയിരുത്താം. ഗുണമേന്മയുള്ള എണ്ണ കുറഞ്ഞ വിലയ്ക്ക് ഇറാനില്‍ നിന്ന് ഇന്ത്യ വാങ്ങിക്കൊണ്ടിരുന്നത് അമേരിക്ക ഉപരോധ ഭീഷണിയുയര്‍ത്തി നിര്‍ത്തിച്ചു. പതിറ്റാണ്ടുകളായി ഇറാനുമായി ഇന്ത്യയ്ക്കുള്ള ഊഷ്മളമായ ബന്ധമാണ് ഇതുവഴി തുലാസിലായത്. റഷ്യയില്‍ നിന്ന് ആധുനിക മിസൈല്‍ സംവിധാനം വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്തിരിയണമെന്നാണ് ഇപ്പോള്‍ അവരുടെ സമ്മര്‍ദ്ദം. ഇതിനു വഴങ്ങാനായും ഉപരോധ ഭീഷണിയുയര്‍ത്തുന്നുണ്ട്. 

ഇത്തരം കടന്നുകയറ്റങ്ങളെ നേരിടുന്നതിനൊപ്പം ഇന്ത്യ തീരുവ വര്‍ധിപ്പിച്ചതിനെ അമേരിക്ക ശക്തമായി നേരിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അതിനെ നേരിടാന്‍ ഇന്ത്യ നയതന്ത്രപരമായി തയാറെടുക്കേണ്ടിയിരിക്കുന്നു. ഈ മാസമവസാനം ജപ്പാനിലെ ഒസാക്കയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന്റെ ഫലമെന്താകുമെന്ന് നയതന്ത്ര ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (10 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends