ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം.എം. മഹേശന്‍ (54) ട്രെയിനില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്തു നിന്ന് വീട്ടിലേക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ മടങ്ങവെ വെള്ളിയാഴ്ച രാത്രി എടക്കാട് വച്ചാണ് സംഭവം. സംസ്‌കാരം കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍.
അച്ഛന്‍ പരേതനായ സി.സി. കരുണാകരന്‍ നമ്പ്യാര്‍ (റിട്ട. പ്യൂണ്‍. മൂത്തേടത്ത് സ്‌കൂള്‍) അമ്മ: എം.എം. ശാരദ. ഭാര്യ: ബീന കെ.പി. ലാബ് അസിസ്റ്റന്റ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മക്കള്‍: കെ.പി. അഭിഷേക്, കെ.പി. ദേവിക (വിദ്യാര്‍ഥി മംഗലാപുരം). സഹോദരങ്ങള്‍ ഉമേഷ് എം.എം. (കച്ചവടം കാഞ്ഞിലേരി), മായ എം.എം., മധു എം.എം. (അധ്യാപകന്‍ കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസ്).
https://www.facebook.com/Malayalivartha


























