നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്യതതില്‍ ആരോഗ്യ മേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായി ഇടപെടല്‍ നടത്താനും ആരോഗ്യവകുപ്പും സര്‍ക്കാരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരമൊരു മുന്‍കൈ ഇവിടെ കാണുന്നില്ല.
കേരളത്തില്‍ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കല്‍ ബിരുദധാരികളല്ല. പക്ഷേ, ഏറ്റവും കടുത്ത ഘട്ടങ്ങളിലെല്ലാം എങ്ങനൈയാണ് ആരോഗ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനം സജ്ജമായിരുന്നത്, ഏതെല്ലാം ഘട്ടത്തില്‍ എങ്ങനെയെല്ലാം ഇടപെടല്‍ നടത്തിയിരുന്ന, അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇവിടെയുള്ളത്. ഇതുവരെ ആരോഗ്യമന്ത്രി ഇവിട വന്നിട്ടില്ല, ഒന്നിലും ഇടപെട്ടിട്ടുമില്ല. ആരോഗ്യമന്ത്രി സ്ഥലത്തെത്തിയാല്‍ വകുപ്പുമായി ബന്ധപ്പെട്ടവരെയെല്ലാം കൂടുതല്‍ ഉണര്‍ത്താനാകും. അതിന്റേതായ ഇടപെടല്‍ സാധ്യമാകുകയും ചെയ്യും. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ഇതൊരു ശരിയായ രീതിയല്ല. നിപ്പയുടെ ഗൗരവ സ്വഭാവം എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച് ജാഗ്രതടോയുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഉണ്ടാകണം'' പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























