യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍

അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ അന്തിമ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാന കരാറിന്റെ ഒപ്പുവയ്ക്കല്‍ ഉടനെ നടക്കുമെന്നും, അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകളിലുടനീളം കാണിച്ച പ്രതിബദ്ധതയ്ക്ക് അമേരിക്കയ്ക്കും ഇറാനും അദ്ദേഹം നന്ദി അറിയിച്ചു. പിന്തുണ നല്‍കിയ മേഖലയിലെ മറ്റ് രാജ്യങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഫെബ്രുവരിയിലാണ് ഇറാനെ യുഎസും ഇസ്രയേലും ആക്രമിച്ചത്. ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിലാകെ സംഘര്‍ഷം വ്യാപിച്ചു.
https://www.facebook.com/Malayalivartha


























