നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍. ചോദ്യപേപ്പര്‍ വീണ്ടും ചോര്‍ന്നെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വിശദീകരണം. ചീല ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇത്തരം വാര്‍ത്തകളും പോസ്റ്റുകളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിശ്വസിക്കരുതെന്നും ഇവ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുകയും ഭീതി പരത്തുകയും ചെയ്യരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ക്കും അറിയിപ്പുകള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റുുകള്‍ മാത്രം പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷ ജൂണ്‍ 21നാണ് വീണ്ടും നടത്തുന്നത്.
https://www.facebook.com/Malayalivartha


























