Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

കയ്യടിച്ച് ബിജെപിയും കോണ്‍ഗ്രസും... മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എല്ലാവരും കാതോര്‍ക്കുന്നത് യുവതികള്‍ കയറുമോയെന്ന്; ഉപ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ യുവതികളെ തടയാനുറച്ച് സിപിഎം; രംഗം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും 

15 JUNE 2019 10:35 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്‌തെന്ന സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് ശേഷമുള്ള ശബരിമല കാലമാണിത്. വിവാദങ്ങളുടെ മണ്ഡലകാലത്തിനും പ്രതിസന്ധികള്‍ക്കും പിന്നാലെ മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കുകയാണ്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രനട തുറക്കുക. ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കുന്നതോടെ ഇന്നത്തെ ചടങ്ങുകള്‍ അവസാനിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ പതിവില്ല.

ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും ആര്‍.എസ്.എസും. കോണ്‍ഗ്രസാവട്ടെ കലക്ക വെള്ളത്തില്‍ ദേഹം നനയാതെ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. ഇത് മുന്നില്‍ കണ്ട് തന്നെ സിപിഎം തന്നെ യുവതികളെ തടഞ്ഞോളുമെന്നാണ് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുന്നത്. കാര്‍ട്ടൂണ്‍ വിവാദം ന്യൂന പക്ഷങ്ങളെ വെറുപ്പിച്ചു കഴിഞ്ഞു. അത് വിശ്വാസത്തിന് എതിരായതിനാല്‍ അവാര്‍ഡ് പിന്‍വലിക്കണമെന്ന് മന്ത്രി തന്നെ പറഞ്ഞിരുന്നു. ശബരിമലയിലെ വിശ്വാസികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു മന്ത്രിയും വരാത്തതിനാല്‍ ഒരു വിഭാഗം ഇപ്പോഴും അസ്വസ്തരാണ്. അതിനാല്‍ തന്നെ യുവതികളെ കയറ്റാന്‍ പോലീസ് കൂട്ടു നിന്നാല്‍ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന് പാര്‍ട്ടി രഹസ്യമായി വിലയിരുത്തിയിട്ടുണ്ട്. 

ഇനിയൊരു യുവതിയേയും ശബരിമലയിലേക്ക് കയറ്റേണ്ട എന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശം. അതേസമയം യുവതികളെ കയറ്റി കൊഴുപ്പിക്കാനും ശ്രമം നടന്നേക്കാമെന്നും വിലയിരുത്തുന്നു. അത് കയറ്റിയത് സിപിഎമ്മാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യും. വരുന്ന തെരഞ്ഞെടുപ്പിലും അത് വിഷയമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ഇത് പാര്‍ട്ടി അണികള്‍ തിരിച്ചറിയണമെന്നും ഭക്തരെ പ്രകോപിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം മിഥുനം ഒന്നാം തീയതിയായ നാളെ രാവിലെ മുതല്‍ പതിവ് പോലെ പൂജകള്‍ നടക്കും. ഇത്തവണ നട തുറക്കുമ്‌ബോഴും വന്‍സുരക്ഷാ സന്നാഹം ഒരുക്കി പോലീസ് സജ്ജരായിട്ടുണ്ട്. സന്നിധാനത്ത് എസ്പിക്കും, പമ്ബയില്‍ എഎസ്പിക്കും നിലയ്ക്കലില്‍ ഡിവൈഎസ്പിക്കും ആയിരിക്കും സുരക്ഷാ ചുമതല.

500 ഓളം പോലീസ് സേനാംഗങ്ങളെ മൂന്നിടത്തുമായി വിന്യസിക്കും. ഉച്ചയോടെ മാത്രമേ തീര്‍ത്ഥാടകരെ പമ്ബയില്‍ നിന്ന് കടത്തിവിടുകയുള്ളൂ. 20 ന് രാത്രി 10 ന് നട അടയ്ക്കുന്നതോടെ മിഥുന മാസത്തിലെ പൂജകള്‍ക്കും തീര്‍ത്ഥാടനത്തിനും അവസാനമാകും.

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് പാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ചാനലുകള്‍ പുറത്തുവിട്ടത്. പാര്‍ട്ടിയുടെ തോല്‍വി മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന വിമര്‍ശനവും വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമെന്ന് വിലയിരുത്താന്‍ സംസ്ഥാന നേതൃത്വത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

വനിതാ മതില്‍ എല്‍ഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാക്കിയതാണ്. അതിന് പിറ്റേന്ന് തന്നെ ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചത് പാര്‍ട്ടിക്കെതിരെ എതിര്‍പക്ഷം ഉപയോഗിച്ചു. വനിതാ മതിലിന് ശേഷമുണ്ടായ ഈ യുവതീപ്രവേശം യുഡിഎഫും ബിജെപിയും പാര്‍ട്ടിക്കെതിരെ ആയുധമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

1977ന് സമാനമായ തിരിച്ചടിയാണ് കേരളത്തില്‍ സംഭവിച്ചത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും വോട്ട് കുറഞ്ഞു. അത്തരമൊരു തിരിച്ചടിയുണ്ടാവാനുള്ള സാഹചര്യമെന്തായിരുന്നു കേരളത്തില്‍ എന്നത് പരിശോധിക്കണം. കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയമുണ്ടായതിന് ഒരു കാരണം രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചത് തന്നെയാണ്. രാഹുല്‍ മത്സരിക്കാനെത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വച്ച ലക്ഷ്യമൊന്നും കൈവരിക്കാതെയാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (11 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends