Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

പാലം ഇടുമ്പോള്‍ തിരിച്ചും വേണം... ഗുരുവായൂര്‍ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മോദി; 450 കോടിയുടെ വികസനത്തിനായി ഉദ്യോഗസ്ഥനെ പരിശോധനയ്ക്ക് നിയോഗിച്ചു

15 JUNE 2019 11:53 AM IST
മലയാളി വാര്‍ത്ത

കേരളം അല്‍പം പോലും കരുണ കാട്ടിയില്ലെങ്കിലും കേരളത്തോട് കരുണകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ സന്ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം തെരഞ്ഞെടുത്ത നരേന്ദ്രമോഡി ഗുരുവായൂര്‍ വികസനത്തിന് പദ്ധതികളുമായി വരുന്നു. ക്ഷേത്ര നഗരിയുടെ വികസനത്തിനായി ദേവസ്വം നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളെ കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അടുത്തയാഴ്ച കേരളത്തില്‍ എത്തും. 

മലയാളി ഉദ്യോഗസ്ഥന്‍ അനില്‍കുമാറാണ് എത്തുന്നത്. ഈ മാസം ആദ്യം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിക്ക് 450 കോടി രൂപയുടെ പദ്ധതികള്‍ കാണിച്ചുള്ള നിവേദനം ഗുരുവായൂര്‍ ദേവസ്വം സമര്‍പ്പിച്ചിരുന്നു. പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളും നഗരവികസനവും എല്ലാം ഇതിലുണ്ടായിരുന്നു. 

ബൃഹസ്പതിയും, വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ ശില്‍പ്പ നിര്‍മാണം, നടവഴികളില്‍ കരിങ്കല്‍ പാളികള്‍ പാകല്‍ തുടങ്ങിയവ വികസന പരിപാടിയിലുണ്ട്. ഗോശാലയുടെ സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂര്‍ റെയില്‍വേ വികസനം, പാത വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് നരേന്ദ്ര മോദിയുടെ ഗുരൂവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഗൂരൂവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമെന്ന് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനത്തിനു ശേഷം ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു എന്ന് മലയാളത്തിലാണ് ട്വീറ്റ്.

ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കിഴക്കേ ഗോപുരത്തിനു മുമ്പില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. 18 മിനിറ്റോളം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച്, താമരമൊട്ടുകള്‍ കൊണ്ടു തുലാഭാരം നടത്തി. പ്രത്യേക വഴിപാടുകളും ഇതോടൊപ്പം നടന്നു. 91 കിലോ താമരമൊട്ടുകള്‍ പ്രധാനമന്ത്രിയുടെ തുലാഭാരത്തിന് ഉപയോഗിച്ചു.
111 കിലോ തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തുനിന്ന് എത്തിച്ചിരുന്നു.

ഇതോടനുബന്ധിച്ചാണ് ദേവസ്വം പദ്ധതികള്‍ മുന്നോട്ട് വച്ചത്. ഈ പദ്ധതികള്‍ പഠിച്ച ശേഷം വേണ്ടതു ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പറഞ്ഞു. സംസ്ഥാന ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 

സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ്യും മോദി സമര്‍പ്പിച്ചു. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കിയതിനു പിന്നാലെ ഗണപതിയെ തൊഴുത് വടക്കേനടയിലൂടെ പുറത്തു കടന്നു. ഉപദേവതയായ ഭഗവതിയെ വന്ദിച്ചാണ് തുലാഭാരം നടത്തിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (11 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends