Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

സംസ്ഥാനത്തുടനീളം നിശാപ്പാര്‍ട്ടികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന കുരുവിയെ എക്‌സൈസ് വകുപ്പ് കൂട്ടിലടച്ചു, രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, രണ്ടു ഇനത്തില്‍ പെട്ട 130 എണ്ണം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു

15 JUNE 2019 02:14 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തുടനീളം നിശാപ്പാര്‍ട്ടികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന കുരുവിയെ എക്‌സൈസ് വകുപ്പ് കൂട്ടിലടച്ചു. കോട്ടയം ഈരാറ്റുപേട്ട, തടയ്ക്കല്‍ ദേശത്ത് , പള്ളിത്താഴ വീട്ടില്‍, ബഷീര്‍ മകന്‍ കുരുവി അഷ്‌റു എന്ന് വിളിക്കുന്ന സക്കീര്‍ (33) എന്നയാളെയാണ് എക്‌സൈസ് ഷാഡോ സംഘം കസ്റ്റലിയിലെടുത്ത്. രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, രണ്ടു ഇനത്തില്‍ പെട്ട 130 എണ്ണം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഗ്രീന്‍ ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് . അന്താരാഷ്ട വിപണിയില്‍ ഇതിന് രണ്ട് കോടിയില്‍പരം രൂപ വിലമതിക്കും. ഹാഷിഷ് ഓയില്‍ 100 ഗ്രാം വരെ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതും, ഒരു കിലോയ്ക്ക് മേലെ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതുമായ കുറ്റവുമാണ്. മയക്ക് മരുന്ന് ഗുളികകള്‍ 50 എണ്ണം വരെ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാം.

ഹിമാചല്‍പ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളില്‍ നിന്ന് ഏജന്റ്മാര്‍ വഴിയാണ് സക്കീര്‍ ഹാഷിഷ് ഓയില്‍ കേരളത്തില്‍ എത്തിക്കുന്നത്. ഗ്രീന്‍ ലേബല്‍ ഇനത്തില്‍ പെടുന്ന ഹാഷിഷ് ഓയിലിന് ആവശ്യക്കാര്‍ ഏറെയാണ്. മായം ചേര്‍ക്കാത്ത മയക്കുമരുന്നുകള്‍ വില്‍ക്കുന്നത് സക്കീറിന്റെ സ്റ്റഫിന് ആവശ്യക്കാരേറെയാണ്. മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ഇയാള്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതറാപ്പി ചെയ്യുന്നതിനും, അമിതമായ ഉത്കണ്ഠ ഭയം എന്നിവ ഉള്ളവര്‍ക്ക് നല്‍കുന്നതുമായ അതി മാരകമായ മയക്കു മരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്. ഈ മയക്ക് മരുന്നിന്റെ അളവും, ഉപയോഗ ക്രമവും പാളിയാല്‍ കഴുത്തിന് കീഴ്‌പോട്ട് തളര്‍ന്ന് പോകുവാനും ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്നതും ആണെന്ന് വിദ്ഗ്ധര്‍ പറയുന്നു. 

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ സക്കാര്‍ ആലുവ കുട്ടമശ്ശേരിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പെരുമ്പാവൂര്‍, വല്ലം കൊച്ചങ്ങാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. അതിന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തി വന്നത്. മൈസൂര്‍ നിന്നും മൈസൂര്‍ മാങ്കോ എന്ന ഇനത്തില്‍പ്പെടുന്ന കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തി വന്നിരുന്ന ഷക്കീര്‍ , ഒരു സുഹൃത്ത് വഴി ബാംഗ്ലൂര്‍ വച്ച് പരിചയപ്പെട്ട ഇറാനിയന്‍ സ്വദേശി വഴിയാണ് കുളു മണാലി എന്നിവിടങ്ങളില്‍ നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയത്. ഇറാനിയന്‍ സ്വദേശിയുടെ ഏജന്റുമാര്‍ വഴി ടെലിഗ്രാം മെസഞ്ചര്‍ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ടെലിഗ്രാം മെസഞ്ചര്‍ വഴി ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് തൃശുര്‍ പാലക്കാട് എന്നിവിടങ്ങളില്‍ വച്ചാണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണ്. 

തൃശൂരില്‍ നിന്ന് ഇയാള്‍ മയക്ക് മരുന്നുകളുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ആലുവ കുട്ടമശ്ശേരിക്കടുത്ത് വച്ച് ഇയാളുടെ കാര്‍ എക്‌സൈസ് ഷാഡോ സംഘം തടയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇയാളെ ഷാഡോ ടീം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മയക്കുമരുന്നുകളുമായി കാര്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു. ഏറ്റവും മാരകമായ ഉന്‍മാദ ലഹരി ഉത്പന്നങ്ങളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും, ഉന്‍മാദ അവസ്ഥയില്‍ ആയിരിക്കുന്നതിനും വേണ്ടിയാണ് ഇയാള്‍ മയക്ക് മരുന്ന് വിപണനം നടത്തിയിരുന്നത്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ 'ഓപ്പറേഷന്‍ മണ്‍സൂണ്‍ ' എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക ഷാഡോ വിഭാഗമാണ് സക്കീറിനെ പിടികൂടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 minute ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (48 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (54 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (57 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends