Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

കൊച്ചിയിൽ നിന്നും കാണാതായ സർക്കിൾ ഇൻസ്പെക്ടറെ കണ്ടുകിട്ടിയെങ്കിലും പോലീസിലെ ക്രൂരത വരും നാളുകളിൽ പുറത്തു വരുമെന്നാണ് കരുതുന്നത്

15 JUNE 2019 03:38 PM IST
മലയാളി വാര്‍ത്ത
കൊച്ചിയിൽ നിന്നും കാണാതായ സർക്കിൾ ഇൻസ്പെക്ടറെ കണ്ടുകിട്ടിയെങ്കിലും പോലീസിലെ ക്രൂരത വരും നാളുകളിൽ പുറത്തു വരുമെന്നാണ് കരുതുന്നത്. അതികഠിനമായ മാനസിക പീഡനങ്ങളാണ് കേരള പോലീസിൽ നടക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ മലയാളി വാർത്തയോട് പറഞ്ഞു. സാധ്യമെങ്കിൽ ലൈംഗിക പീഡനം വരെ നടക്കും എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

കണ്ണൂർ എ ആർ ക്യാമ്പിലെ പോലീസുകാരനായ രതീഷ് ജോലിവിട്ടത് ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതു കൊണ്ടാണ്. നിസാരകുറ്റത്തിന് പോലും ആത്മാഭിമാനം തകർക്കുന്ന മട്ടിൽ സംസാരിക്കുന്നത്. പോലീസിൽ പതിവാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് കാവൽ നിൽക്കുന്ന പോലീസുകാർക്ക് മേലധികാരികളിൽ അടികിട്ടുന്നത് വരെ പതിവാണ്. ഐ പി എസുകാർ മാത്രമാണ് ഇത്തരത്തിൽ സഹായിയെ തല്ലുന്നത് എന്ന് കരുതുന്നത്. ഒരു ഉന്നത സ്ഥാപനത്തിൽ അംഗമായ പോലീസുകാരനല്ലാത്ത ഒരാൾ തന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരായ പോലീസുകാരുടെ ചെവിക്കുറ്റിക്ക് അടികാറുണ്ടെന്ന കാര്യം തലസ്ഥാനത്ത് പരസ്യമായ രഹസ്യമാണ്. ഒരിക്കൽ അടിക്കുന്ന ദൃശ്യം സിസിറ്റിവിയിൽ പതിഞ്ഞെങ്കിലും ഒരുക്കി. പോലീസ് എന്ന പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് തങ്ങൾക്ക് ഇത്തരം കാര്യങ്ങൾ ചോദ്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് പോലീസുകാർ പറയുന്നു.

സിവിൽ പോലീസ് ഉദ്യോഗസ്ഥരെ ജാമ്യം നിർത്തി ലോൺ എടുത്ത ശേഷം അടയ്ക്കാതിരിക്കുന്ന നിരവധി ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. ചിലർ പി എഫിൽ നിന്നും ലോൺ എടുത്തു തരാൻ ആവശ്യപ്പെടും. അങ്ങനെ ചെയ്യാതിരുന്നാൽ തക്കം പാർത്തിരുന്നു പകരം വീട്ടും. അതിനാൽ ചോദിക്കുന്നതിനു മുമ്പ് തന്നെ ലോൺ എടുത്തു കൊടുക്കുന്നതാണ് പതിവ്.

പോലീസിൽ ഉയർന്നവരെ ചോദ്യം ചെയ്യലില്ല . പറയുന്നത് കേൾക്കണം. കേൾക്കാതിരുന്നാൽ പാഴ്സലായി വരുന്ന പണി മുഴുവൻ ഏറ്റുവാങ്ങാൻ തയ്യാറാകണം. ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടുന്നതിനായി നുണ പറഞ്ഞ് കാര്യങ്ങളെ കുഴപ്പിക്കുന്നവരും പോലീസുകാർക്കിടയിൽ ധാരാളമുണ്ട്. നുണ പറയുന്നവരെ മേലുദ്യോഗസ്ഥർക്ക് വലിയ പ്രിയമാണ്. അവരുടെ ഇംഗിതങ്ങളെല്ലാം നടത്തി കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിരിക്കും. സ്ഥലം മാറ്റവും യൂണിറ്റ് മാറ്റവും വരെ തീരുമാനിക്കുന്നതിൽ ഇത്തരക്കാരുടെ പങ്ക് വളരെ വലുതാണ്.

ഉയർന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും കൃത്യമായി ആദരിച്ചില്ലെങ്കിൽ ആദരിക്കാത്തവന്റെ കാര്യം പോക്കാണ്. ലിഫ്റ്റിന് മുന്നിൽ പോയി സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യണമെന്നാണ് ചട്ടം. ഇതിൽ വീഴ്ച വരുത്തിയാൽ കഠിന ശിക്ഷ ഉറപ്പാണ്. ചിലപ്പോൾ ഇതിന്റെ പേരിൽ 24 മണിക്കൂർ നിൽപ്പ് ഡ്യൂട്ടിക്ക് വരെ നിയോഗിച്ചെന്നിരിക്കും. മേലുദ്യോഗസ്ഥരുടെ വാലാട്ടികളായാണ് പോലീസ് അസോസിയേഷൻ അറിയപ്പെടുന്നത്. അതിനാൽ അസോസിയേഷനിൽ പരാതിപ്പെട്ടാൽ ചിലപ്പോൾ ജോലി പോയെന്നിരിക്കും. അസോസിയേഷൻ ഭാരവാഹികളെ കരുതലോടെ കൊണ്ടു നടക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ എപ്പോഴും ശ്രമിക്കാറുണ്ട്.

കാര്യമായ രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ജോലി കുറഞ്ഞ ഏതെങ്കിലും വിഭാഗങ്ങളിലേക്ക് മാറാം. അതിനും ഉയർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ വേണം. അതിനാൽ പോലീസുകാർ ഉന്നതരെ പിണക്കാൻ നിൽക്കാറില്ല.

ഐ പി എസ് ഉദ്യോഗസ്ഥരുടെ വീട്ടു ജോലിയിലുള്ള പോലീസുകാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. വീട്ടിലെ കക്കൂസ് കഴുകുന്ന ജോലി വരെ ഇവർ ഏറ്റെടുക്കേണ്ടി വരും. ഉത്തരേന്ത്യയിൽ നിന്നും വരുന്ന ഉദ്യോഗസ്ഥരണെങ്കിൽ പറയുകയും വേണ്ട. എ ഡി ജി പി സുദേഷ് കുമാറിന്റെ മകൾ ഒരു പോലീസ് ഡ്രൈവറെ മർദ്ദിച്ചത് വാർത്തയായിരുന്നു. എന്നാൽ മാധ്യമങ്ങൾ അക്കാര്യം ഉപേക്ഷിച്ചതോടെ മർദ്ദനവാർത്ത എല്ലാവരും മറന്നു. ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പോലും ഒരന്വേഷണവും ഉണ്ടായില്ല. അന്വേഷണം ഉണ്ടായാലും പരാതി നൽകിയ പോലീസുകാരൻ അന്വേഷണവുമായി സഹകരിക്കില്ല. കാരണം അയാൾക്ക് ജീവിക്കണം. ഉത്തരേന്ത്യക്കാരൻ സ്ഥലം വിട്ടാലും പരാതി നൽകുന്ന പോലീസുകാരുടെ കരിയറിയിൽ ഇത് കറുത്തകുത്തായി അവശേഷിക്കും.

അനുസരിക്കുന്ന പോലീസുകാരെ മാത്രമാണ് എല്ലാവർക്കും പ്രിയം. എസ് ഐ റാങ്കിൽ കുറഞ്ഞവർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് പേരു വെളിപ്പെടുത്താതെ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളിൽ ലഭിക്കുന്നത്. പോലീസുകാരെ യോഗ പഠിപ്പിച്ച് അവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കണമെന്ന് അടുത്ത കാലത്ത് കമ്മീഷൻ നിർദ്ദേശം നൽകിയത് ഇത്തരമാരു സാഹചര്യത്തിലാണ്. എന്നാൽ ആരു ഫലവുമുണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (18 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (13 hours ago)

Malayali Vartha Recommends