Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം എന്ന കേരളത്തിന്‍റെ സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ഇനി കേന്ദ്രം കനിയണം ..ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ പറന്നിറങ്ങുന്നുണ്ടെങ്കിലും വിദേശ വിമാനത്തിന്‍റെ ചക്രം പതിയാനുള്ള ഭാഗ്യം ഇതുവരെയും സാധ്യമായില്ല

15 JUNE 2019 02:39 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങാൻ എമിറേറ്റ്‌സും ഫ്ലൈ ദുബായും എയർ അറേബ്യയും റെഡി ..

കണ്ണൂരില്‍ അന്താരാഷ്ട്രാ വിമാനത്താവളം എന്ന കേരളത്തിന്‍റെ സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ഇനി കേന്ദ്രം കനിയണം ..ആഭ്യന്തര വിമാനങ്ങള്‍ കണ്ണൂരില്‍ പറന്നിറങ്ങുന്നുണ്ടെങ്കിലും വിദേശ വിമാനത്തിന്‍റെ ചക്രം പതിയാനുള്ള ഭാഗ്യം ഇതുവരെയും സാധ്യമായില്ല. വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍ പറന്നിറങ്ങണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരും വിമാനത്താവള അധികൃതരും ഊര്‍ജിതമാക്കിയിട്ടുണ്ട്

കേന്ദ്ര അനുമതി ലഭിച്ചാൽ എമിറേറ്റ്‌സും ഫ്ലൈ ദുബായും എയർ അറേബ്യയും ഉൾപ്പടെ ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തയ്യാറാണ് ..
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ അനന്തമായ സാധ്യതകള്‍ പങ്കുവച്ച് കിയാല്‍ എംഡി വി തുളസീദാസ് ആണ് ഇക്കാര്യം അറിയിച്ചത് . . ഗൾഫ് മേഖലയിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും കണ്ണൂരിലേക്കുള്ള വിമാന സര്‍വ്വീസിന് തയാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത് .

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, എത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേയ്‌സ്, സൗദിയ, കുവൈറ്റ് എയർവേയ്‌സ് എന്നീ വന്‍കിട കമ്പനികളെല്ലാം കണ്ണൂരിലെത്താൻ തയാറാണെന്ന് തുളസീദാസ് അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികൾ നേരത്തെ തന്നെ സമ്മതം അറിയിച്ചിട്ടുണ്ടായിരുന്നു..

കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ലാന്‍ഡിങ്, ടേക്ക് ഓഫ് സംബന്ധിച്ച സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്താരാഷ്ട്ര വ്യോമയാനനിയമപ്രകാരം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട് ... ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട സൂക്ഷ്മകാര്യങ്ങളാണിത്. അതിനു ശേഷം മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളു

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളെ ഹബായി മാറ്റി ഇവിടെ നിന്നു നിന്നു മാത്രം രാജ്യാന്തര വിമാന സർവീസുകൾ നടത്താൻ ആലോചിക്കുന്ന കരടു രേഖ നേരത്തെ കേന്ദ്രസർക്കാർ പുറത്തിറാക്കിയിരുന്നെങ്കിലും എതിർപ്പിനെ തുടർന്ന് ഈ നീക്കം മാറ്റി വെച്ചിരുന്നു. എങ്കിലും പുതിയ വിമാനത്താവളങ്ങൾക്ക് അന്താരാഷ്‌ട്ര അനുമതി നൽകുന്നതിൽ കേന്ദ്രം വിമുഖത കാട്ടുന്നുണ്ട്.

2017 മേയിൽ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആന്ധ്രപ്രദേശിലെ വിജയവാഡയിലും വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി ലഭിച്ചിട്ടില്ല ..

കസ്റ്റംസ്, എമിഗ്രേഷൻ അനുമതികളാണ് രാജ്യാന്തര വിമാനത്താവളങ്ങളിൽ വേണ്ടത്. ഇതു രണ്ടും കണ്ണൂരിനുണ്ട്.വലിയ വിമാനങ്ങൾക്കു പറന്നിറങ്ങാവുന്ന തരത്തിൽ റൺവേയും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നും തിരികെയും വിദേശ യാത്രക്കാർ ഒട്ടേറെയുണ്ടാവുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ വിദേശ വിമാനകമ്പനികൾ കണ്ണൂരിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാണ്

സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും കണ്ണൂരിലേക്ക് വിമാനസര്‍വ്വീസ് നടത്താന്‍ സജ്ജമാണ്. എന്നാല്‍ വിദേശ വിമാനക്കമ്പനികൾക്കുള്ള പ്രവർത്തനാനുമതി കേന്ദ്രം നല്‍കേണ്ടതുണ്ട്. ഇത് സാധ്യമായാല്‍ കണ്ണൂർ വിമാനത്താവളം രക്ഷപ്പെടുമെന്നും തുളസീദാസ് കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഡ്രൈവ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് നിലപാട് വ്യക്തമാക്കിയത്.

അതിനിടെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിലെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമത്രിയെ അറിയിച്ചു .പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദി രണ്ടാം തവണയും പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 minute ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (48 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (54 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (57 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends