Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും; കേരളത്തിലെ ചില എംപിമാർക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ

16 JUNE 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...

കേരളത്തിലെ ചില എംപിമാർക്ക് തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് സോഷ്യൽ മീഡിയ. ഗംഭീരമായി തോറ്റെന്ന സത്യം തിരിച്ചറിയുമ്ബോഴും സ്വന്തം വാഹനത്തിലെ 'എംപി' ബോര്‍ഡ് എടുത്തുമാറ്റാന്‍ പോലും പലര്‍ക്കും തോന്നുന്നില്ല എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. പരിഹാസവുമായി വിടി ബൽറാം എംഎൽഎയും രംഗത്തെത്തി. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാമിന്റെ വിമർശനം.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്ന് ബൽറാം വിമർശിച്ചു.

ആറ്റിങ്ങല്‍ മുന്‍ എം പി എ സമ്പത്ത് തന്നെ ഉദാഹരണം. സ്വന്തം കാറില്‍ പഴയ ബോര്‍ഡിനു പകരം പുതിയൊരു ബോര്‍ഡും സ്ഥാപിച്ചാണ് എ. സമ്ബത്തിന്‍റെ യാത്ര - 'EX MP'. അതായത് തോറ്റ എം.എല്‍ എയെന്നൊക്കെ ചില സിനിമകളിലും കോമഡി ഷോകളിലും കേട്ടിട്ടുള്ളതുപോലെ ഒരു ബോര്‍ഡ്.

എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകള്‍ക്ക് കൗതുക കാഴ്ച്ചയൊരുക്കുകയാണ് ഈ ബോര്‍ഡ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. തോറ്റ എം.പി ഡോ. എ. സമ്ബത്തിന്റെ മാതൃക സി.പി.എമ്മിന്റെ ബാക്കിയുള്ള തോറ്റ എം.പിമാരും പിന്‍പറ്റുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികള്‍.

ഭരണഘടന ചുമതല വഹിക്കുന്ന മേലധികാരികള്‍ മാത്രമേ ചുവന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാവൂ എന്നാണ് ചട്ടം. ഈ നിയമം ലംഘിച്ചുകൊണ്ടാണ് എക്‌സ് എംപിയെന്ന് ചുവന്ന വലിയ ബോര്‍ഡ് തന്റെ ഇന്നോവ കാറില്‍ പ്രദര്‍ശിപ്പിച്ച് യഥേഷ്ടം കറങ്ങുന്നത്. കെ.എല്‍ 01 ബി.ആര്‍ 657 എന്ന നമ്പരിലുള്ള കാര്‍ സമ്പത്തിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍, കേരള സര്‍ക്കാര്‍ വകുപ്പുകളുടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാ അഥേറിറ്റികളുടെ തലവന്‍മാര്‍ക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവി സംബന്ധിച്ച ബോര്‍ഡ് വാഹനത്തിന്റെ മുന്നിലും പിന്നിലും 25-10 സെന്റീ മീറ്റര്‍ അളവിലുള്ള ചുവന്ന പ്രതലത്തിലുള്ള ബോര്‍ഡില്‍ 40 മില്ലീമീറ്റര്‍ ഉയരത്തിലും 8 മില്ലീ മീറ്റര്‍ ഘനത്തിലുമുള്ള അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

മറിച്ച് ചെയ്യുന്നത് മോട്ടോര്‍ വാഹനച്ചട്ടങ്ങളുടെയും ഉത്തരവുകളുടെയും കോടതി വിധികളുടെയും ലംഘനമായതിനാല്‍ ഇത്തരം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഗതാഗത കമ്മിഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സമ്പത്തിന്റെ വാഹനത്തിലെ ചുവന്ന ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (7 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (22 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (29 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (35 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (51 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

Malayali Vartha Recommends