കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി എം.പി കൊടിക്കുന്നില്‍ സുരേഷ്

കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി എം.പി കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്. പാര്‍ട്ടിയിലെ സോപ്പ് കുട്ടന്‍മാരും അമൂല്‍ ബേബിമാരും സാമൂഹ്യ മാധ്യമങ്ങള്‍ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയാണെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു.
എ.കെ ആന്റണിക്കെതിരായ പ്രചാരണം നടത്തുന്നതും പി.ജെ കുര്യന്‍, കെ.വി തോമസ് എന്നിവര്‍ക്കെതിരെ പ്രചാരണം നടത്തിയതും ഈ വിഭാഗമാണ്. ഇത്തരക്കാര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എ.കെ ആന്റണിയാണ് എന്ന തരത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണം അംഗികരിക്കാനാകില്ല. മുതിര്‍ന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തുന്നുണ്ട്. പി.സി ചാക്കോ, കെ.വി തോമസ് തുടങ്ങിയവര്‍ക്കെതിരെയും ഇത്തരം നീക്കം നടന്നു. ഇത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























