പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം പുഴയില്‍ കൂടല്‍ക്കടവിലുള്ള പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീര്‍വാരം കല്ലുവയല്‍ പള്ളിക്ക് സമീപം മാങ്കോട്ട് ജോസഫ് ത്രേസ്യ ദമ്ബതികളുടെ മകന്‍ എം.ജെ ബിജു (42) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെളളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്.ഇന്ന് മാനന്തവാടി ഫയര്‍ഫോഴ്‌സ്, പനമരം,പിണങ്ങോട് റസ്‌ക്യൂ ടീമുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനിടെ മൃതദേഹം വെള്ളത്തില്‍ പൊന്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























