Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

02 SEPTEMBER 2026 06:29 PM IST
മലയാളി വാര്‍ത്ത

വനിതാ യാത്രക്കാരിയെ അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്ത സംഭവത്തില്‍ റെയില്‍വേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെതാണ് ഉത്തരവ്. ഒരു മാസത്തിനകം റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞു.

തുക നല്‍കിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം. തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്ക് തുക നല്‍കാനാണ് ഉത്തരവ്. 2023 ജൂലൈ 30 ന് 16348 നമ്പര്‍ ട്രെയിനില്‍ വടക്കാഞ്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. എസ് 4 കംപാര്‍ട്ട്‌മെന്റില്‍ 41ാം നമ്പര്‍ ബര്‍ത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബര്‍ത്തിലെത്തുമ്പോള്‍ അത് മറ്റൊരാള്‍ക്ക് അനുവദിച്ചതായി മനസിലാക്കി. പരാതിയുമായി ടി.ടി.ഇ യെ കണ്ടപ്പോള്‍ തന്റെ ടിക്കറ്റ് വെബില്‍ കാന്‍സല്‍ ചെയ്തിട്ടുള്ളതായി ടി.ടി.ഇ അറിയിച്ചു. താന്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും നേരിട്ടെടുത്ത ടിക്കറ്റ് ഓണ്‍ലൈനായി കാന്‍സല്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.

തുടര്‍ന്ന് 500 രൂപ പിഴ നല്‍കിയാല്‍ മറ്റൊരു ബര്‍ത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ യാത്രക്കാരിയെ അറിയിച്ചു. എന്നാല്‍ യാത്രക്കാരിയുടെ കൈയില്‍ പണമായി 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തയാളുടെ വിവരങ്ങള്‍ ചോദിച്ചെങ്കിലും ടി.ടി.ഇ നല്‍കിയില്ല. അര്‍ദ്ധരാത്രിയായതിനാല്‍ ട്രെയിനില്‍ നിന്നും ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ട്രെയിന്‍ ആലുവയിലെത്തിയപ്പോള്‍ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും അവര്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. ആര്‍ പി എഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറി.

തെറ്റായി രജിസ്റ്റര്‍ ചെയ്ത കേസാണെന്ന് മനസിലാക്കി റെയില്‍വെ തന്നെ പിന്നീട് കേസ് പിന്‍വലിച്ചു. യാത്രക്കാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരി റിസര്‍വേഷന്‍ ഫോമില്‍ എഴുതിനല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ഒരക്കം ബുക്കിംഗ് സൈറ്റില്‍ മാറിയെന്ന് കണ്ടെത്തി. ടിക്കറ്റ് റിസര്‍വേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാള്‍ താന്‍ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓണ്‍ലൈന്‍ കാന്‍സല്‍ ചെയ്തു. എന്നാല്‍ താന്‍ റിസര്‍വേഷന്‍ ഫോമില്‍ എഴുതിയത് തന്റെ നമ്പറാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിംഗ് ക്ലാര്‍ക്കിനാണെന്നും പരാതിക്കാരി വാദിച്ചു. റെയില്‍വെ ആക്റ്റിലെ സെക്ഷന്‍ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.

തനിക്കെതിരെ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിന്റെ പേരില്‍ സര്‍ക്കാരിലുണ്ടായിരുന്ന കരാര്‍ ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇതിനെതിരെ പരാതിക്കാരി സര്‍ക്കാരിന് അപേക്ഷ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു, അപേക്ഷയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പരാതി വിഷയത്തില്‍ റെയില്‍വെ ആക്റ്റിലെ 137, 139 സെക്ഷനുകളുടെ ലംഘനമുണ്ടായതായി കമ്മീഷന്‍ കണ്ടെത്തി. മാതാപിതാക്കളില്ലാത്ത ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയില്‍വെ കാണിച്ചത് നീതിപൂര്‍വ്വകമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.

അന്തസോടെ ജീവിക്കുക എന്ന ഭരണഘടനാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടു. നഷ്ടപരിഹാര തുക ആറാഴ്ചക്കകം നല്‍കിയില്ലെങ്കില്‍ 8% പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. റെയില്‍വെ ആക്റ്റിന്റെ 137, 139 സെകഷനുകള്‍ കൃത്യമായി പാലിക്കണമെന്ന സര്‍ക്കുലര്‍ റെയില്‍വെ അധികൃതര്‍ ഉടന്‍ പുറത്തിറക്കി ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റയില്‍വേ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (9 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (16 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (21 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (30 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (3 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (4 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (4 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends