ഇതൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പ്... മുഖ്യമന്ത്രിയും നടന് മോഹന്‍ലാലും പങ്കെടുത്ത ചടങ്ങില്‍ ആര്‍പ്പുവിളിയും കൈയടിയും മോഹന്‍ലാലിന്
മുഖ്യമന്ത്രിയും നടന് മോഹന്‍ലാലും പങ്കെടുത്ത പാലക്കാട് നെന്മാറയില് അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൈയടിയും ആര്‍പ്പുവിളികളുമായിരുന്നു നടന് മോഹന്‍ലാലിന്റെ പേര് പറഞ്ഞപ്പോള്‍ ലഭിച്ചത്.
തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ച ശേഷവും ജനങ്ങള്‍ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ഉദ്ഘാടന പ്രസംഗ വേളയില്‍ മോഹന്‍ലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേര്‍ത്തു. ശേഷം അതിവേഗം പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. എന്നാല്‍ അവസാനം സംസാരിച്ച മോഹന്‍ലാല്‍ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസംഗം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണന്‍കുട്ടി ,വി എസ് സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എം എല്‍ എ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha