കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാനെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി
കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായിട്ടാണെന്ന് പിജെ ജോസഫ്. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു.
കോട്ടയത്ത് ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണ്. അതിനാല്‍ യോഗതീരുമാനങ്ങള്‍ നിലനില്‍ക്കില്ലെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha