വാടാനപ്പള്ളിയില്‍ പതിനൊന്നുവയസ്സുകാരി തൂങ്ങിമരിച്ചനിലയില്‍
വാടാനപ്പള്ളിയില്‍ പതിനൊന്നുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതികയാണു മരിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയില്‍ കണ്ടത്.
അച്ഛനും അമ്മയും കല്‍പ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ലതിക വാടക വീട്ടില്‍ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറമ്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലുള്ളവര്‍ ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു. വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയില്‍ കണ്ടത്. കാല് നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെ.ആര്. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha