Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച്‌ അന്യന് കിടക്കവിരിച്ച്‌ കൊടുത്ത ഇവള്‍ ഇത് അര്‍ഹിക്കുന്നു; കൊല്ലപ്പെട്ട സിപിഒ സൗമ്യ പുഷ്പാകരനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത് ക്രൂരമായി പരിഹസിക്കുന്ന കമന്റുകൾ:- ഒറ്റ നിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെട്ട ഭർത്താവിനെയും, മൂന്ന് മക്കളെയും ഓർത്തെങ്കിലും കപട സദാചാര വാദികളെ സൗമ്യയെ വെറുതെവിട്ടുകൂടെ?

17 JUNE 2019 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

ക്യാമ്പസിലെ രാഷ്ട്രീയത്തെ ചുറ്റി കേരളരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും

അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ... കേരളത്തിലെ ഇന്റലിജെന്‍സിന് എന്തുപറ്റിയെന്ന ചോദ്യം ശക്തമാകുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും വരെ കെ.എസ്.യു. യുവതികള്‍ തള്ളിക്കയറിയത് രഹസ്യ പോലീസുകാര്‍ അറിഞ്ഞത് അവസാന നിമിഷം; മുഖ്യമന്ത്രിയുടെ വീട്ടില്‍ തടയാന്‍ മരുന്നിന് വേണ്ടി ഒരു ഗണ്‍മാന്‍ മാത്രം

വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ പോലീസുകാരനായ അജാസ് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല. എന്നാല്‍ വാര്‍ത്ത എത്തിയതിന് പിന്നാലെ സൗമ്യയെ ക്രൂരമായി അപഹസിച്ചുകൊണ്ടുള്ള പല പ്രതികരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. തിനെ രൂക്ഷമായി വിമര്‍ശിച്ചുക്കൊണ്ട് സന്ദീപ് ദാസ് എഴുതിയ കുറിപ്പ് സോസ് മീഡിയയിൽ ചർച്ചയാവുകയാണ്.

സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍ ആണ് ചിലര്‍ പരിഹസിക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് . ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം.പെണ്ണിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികള്‍.-സന്ദീപ് കുറിച്ചു.

ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല എന്ന പിന്തിരിപ്പന്‍ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകള്‍ ഇവിടെ തകര്‍ത്തോടിയിട്ടുണ്ട്. അവനും അവളും സ്‌നേഹത്തോടെ പരസ്പരം പെരുമാറിയാല്‍, അതിനെ 'വഴിവിട്ട' ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം. പ്രണയമെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും വിധമുള്ള ഗാഢമായ സൗഹൃദം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം. അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോള്‍ സൗമ്യ അടുപ്പത്തിന് ഫുള്‍സ്റ്റോപ്പിട്ടതാകാം. അതല്ലെങ്കില്‍ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അവര്‍ക്കിടയില്‍ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാന്‍ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേര്‍ഷന്‍ കേള്‍ക്കാനുള്ള അവസരം നമുക്കില്ല. അത് കേള്‍ക്കാനായാല്‍ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറിപ്പോയേക്കാം.-സന്ദീപ് വ്യക്തമാക്കുന്നു.

സന്ദീപ് ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയില്‍ നടന്നിട്ടുണ്ട്. സിവില്‍ പൊലീസ് ഒാഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്തു ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. അതിനുപിന്നാലെ ചില മാദ്ധ്യമങ്ങള്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും കൊലപാതകത്തിന്റെ കാരണം വ്യക്തിവൈരാഗ്യമാണെന്നും എഴുതി.അതോടെ കൊലപാതകിയെ ന്യായീകരിക്കുന്ന കമന്റുകള്‍ യഥേഷ്ടം വന്നുതുടങ്ങി കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച്‌ അന്യന് കിടക്കവിരിച്ച്‌ കൊടുത്ത ഇവള്‍ ഇത് അര്‍ഹിക്കുന്നു' എന്നാണ് ഒരാള്‍ എഴുതിയത്
ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം.

പെണ്ണിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികള്‍.സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകള്‍ വളരെയേറെ സങ്കുചിതമാണ്. ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല എന്ന പിന്തിരിപ്പന്‍ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകള്‍ ഇവിടെ തകര്‍ത്തോടിയിട്ടുണ്ട്.

അവനും അവളും സ്നേഹത്തോടെ പരസ്പരം പെരുമാറിയാല്‍, അതിനെ വഴിവിട്ട' ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. വിവാഹിതനായ ഒരു പുരുഷന് തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകയോടൊപ്പം സിനിമാ തിയേറ്ററിലും പാര്‍ക്കിലുമൊക്കെ ധൈര്യമായി പോകാന്‍ സാധിക്കുമോ? ഒരിക്കലുമില്ല.അങ്ങനെ ചെയ്യാന്‍ നമ്മുടെ 'സംസ്കാരം' അനുവദിക്കുന്നില്ല.

കലര്‍പ്പില്ലാത്ത സൗഹൃദമാണെങ്കില്‍പ്പോലും സമൂഹം അതില്‍ അവിഹിതം മാത്രമേ കാണുകയുള്ളൂ. എന്റെയൊരു തോന്നല്‍ പറയാം.കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം.

പ്രണയമെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുംവിധമുള്ള ഗാഢമായ സൗഹൃദം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം.അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോള്‍ സൗമ്യ അടുപ്പത്തിന് ഫുള്‍സ്റ്റോപ്പിട്ടതാകാം.അതല്ലെങ്കില്‍ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.

അവര്‍ക്കിടയില്‍ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാന്‍ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേര്‍ഷന്‍ കേള്‍ക്കാനുള്ള അവസരം നമുക്കില്ല.അത് കേള്‍ക്കാനായാല്‍ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറിപ്പോയേക്കാം.

ദേവാസുരം എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം മംഗലശ്ശേരി നീലകണ്ഠനെ നെഞ്ചിലേറ്റുകയും മുണ്ടയ്ക്കല്‍ ശേഖരനെ വെറുക്കുകയും ചെയ്തുവല്ലോ.സിനിമ നീലകണ്ഠന്‍്റെ പക്ഷം പിടിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്.അതേ കഥ ശേഖരന്‍്റെ വീക്ഷണകോണിലൂടെ പറഞ്ഞാല്‍ നീലകണ്ഠനാണ് വില്ലനെന്ന് തോന്നും

മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്ത അജാസ് എന്ന ക്രിമിനലിന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.നാം അത് വിഴുങ്ങേണ്ടതുണ്ടോ?

ഇനിയിപ്പോള്‍ സൗമ്യയും അജാസും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ.എങ്ങനെയാണ് അത് കൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വന്നാല്‍ ന്യായീകരണത്തൊഴിലാളികള്‍ ഈ രീതിയില്‍ത്തന്നെ പ്രതികരിക്കുമോ?

പ്രണയിനിയെ നിഷ്കരുണം വഞ്ചിച്ച എത്രയെത്ര പുരുഷന്‍മാരാണ് ഈ നാട്ടില്‍ സുഖമായി ജീവിക്കുന്നത് അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ?

ഉത്തരേന്ത്യയിലെ ആസിഡ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വായിക്കുമ്ബോള്‍ കേരളത്തില്‍ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു. മലയാളികള്‍ വിദ്യാസമ്ബന്നരാണല്ലോ പക്ഷേ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കാന്‍ മലയാളികള്‍ക്ക് ഒരു മടിയുമില്ല എന്ന കാര്യം പലവട്ടം തെളിഞ്ഞുകഴിഞ്ഞു.

വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി നിയമിക്കപ്പെട്ട പൊലീസുകാരനാണ് ഇതുപോലൊരു കുറ്റം ചെയ്തത്. അതില്‍നിന്നുതന്നെ ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാനാകും. കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടത്.മറ്റൊരാള്‍ക്കുകൂടി കുറ്റംചെയ്യാനുള്ള നിശബ്ദപ്രേരണയാണ് അത്തരം പ്രസ്താവനകള്‍.

നോ പറയാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന വസ്തുത പുരുഷന്‍മാര്‍ പലപ്പോഴും മനസ്സിലാക്കാറില്ല.ഒരു പെണ്‍കുട്ടിയോട് ഒരു പുരുഷന് ഇഷ്ടം തോന്നിയാല്‍,അവള്‍ അയാളെ നിര്‍ബന്ധമായും വിവാഹം കഴിക്കണം എന്ന പിടിവാശി വെച്ചുപുലര്‍ത്തുന്നവരുണ്ട്.വിവാഹം കച്ചവടമായി മാറുന്ന നാടാണ്.അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് മിക്കപ്പോഴും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകാറില്ല.

നമ്മുടെ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഒരു റിലേഷനില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്.അവരില്‍ ഒരാള്‍ക്ക് ആ ബന്ധം തുടരാന്‍ താത്പര്യമില്ലെങ്കില്‍,അത് അവിടെവെച്ച്‌ അവസാനിപ്പിക്കുക.അല്ലാതെ പുരുഷന് പ്രത്യേക പരിഗണനയൊന്നുമില്ല.

അസന്തുഷ്ടിയോടെ ഒന്നിച്ചുനിന്നാലും തീവെച്ച്‌ കൊന്നാലും ഇരുപക്ഷത്തും നഷ്ടങ്ങള്‍ മാത്രമേ സംഭവിക്കുകയുള്ളൂ. മനശാസ്ത്രപരമായ ഒരു പ്രശ്നമാണിത്.പൂര്‍ണ്ണമായും തുടച്ചുനീക്കണമെങ്കില്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്.

ആ ഉത്തരവാദിത്വത്തില്‍നിന്ന് നമുക്കാര്‍ക്കും ഒളിച്ചോടാനാവില്ല. എല്ലാം മറക്കാം. മരിച്ച സൗമ്യയ്ക്ക് ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്. ആ കുടുംബത്തിന് ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കുടപോലുമില്ലാതെ അവര്‍ പെരുമഴയത്ത് നില്‍ക്കുകയാണ്.അവരെ ഒാര്‍ത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (4 minutes ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (10 minutes ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (21 minutes ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (2 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (3 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (3 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (4 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (4 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (4 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (5 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (5 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (5 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (5 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (5 hours ago)

Malayali Vartha Recommends