സി.പി.എം തടവുകാരുടെ മുറിയില്‍ ടി.വി വയ്ക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു

സി.പി.എം തടവുകാരുടെ മുറിയില്‍ ടി.വി വയ്ക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫീസര്‍ എംകെ ബൈജു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ലഭിച്ച വിനോദന്‍ ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. പണ്ട് മുതലേ കണ്ണൂര്‍ ജയിലില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തടവുകാര്‍ക്കും ക്രിമിനല്‍ കേസിലും മറ്റും പെട്ട് കഴിയുന്ന തടവുകാര്‍ക്കും വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. ടി.പി ചന്ദ്രഖേരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അത്തരത്തില്‍ സഹായങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അവരെ മാറ്റിയിരുന്നു.
സി.പി.എം അനുഭാവികളായ തടവുകാര്‍ പിരിവെടുത്ത് ജയിലിനകത്ത് ടിവി വാങ്ങിയത് മുമ്പ് വിവാദമായിരുന്നു. അതുപോലെ പാര്‍ട്ടി തടവുകാര്‍ക്ക് വഴിവിട്ട് പരോളും നല്‍കാറുണ്ട്. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്ദന് വഴിവിട്ട് പരോള്‍ നല്‍കിയതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കൊടും ക്രിമിനലുകളാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ആരോപണം പണ്ട് മുതലേയുണ്ട്. ടിപി കേസ് പ്രതികള്‍ക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സ നല്‍കിയതും വിവാദമായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയതായി കെ.സുധാകരന്‍ എം.പി ആരോപിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ കഴിയവെയാണ് ആകാശിന് സര്‍ക്കാര്‍ സഹായം ഒരുക്കിയത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. മൂന്ന് ദിവസങ്ങളില്‍ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും ആരോപണമുണ്ട്. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ചെയ്യുന്നെന്നും സുധാകരന്‍ പരാതി നല്‍കിയിരുന്നു. ജയില്‍ ഉപദേശക സമിതിയില്‍ സി.പി.എം നേതാക്കളാണുള്ളത്. അവരാണ് ജയിലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ജയിലില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നെന്ന് തടവുകാരനായ ഒരാള്‍ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിരുന്നു. കഞ്ചാവ് വില്‍പ്പനയിലുടെ മാസം അന്‍പതിനായിരം രൂപയോളമാണ് ഇവര്‍ സമ്പാദിച്ചിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്തു നിന്നും മദ്യ കുപ്പികള്‍ എറിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തു വിട്ടിരുന്നു. ബീഡിയും ഹര്‍വയും ബദാം പരിപ്പും തടവുകാര്‍ക്ക് ഇതേ രീതിയില്‍ സുഹൃത്തുക്കള്‍ എറിഞ്ഞ് കൊടുക്കുന്നുണ്ട്. ജയിലിലെ ആശുപത്രി ബ്ലോക്കിനു സമീപത്തു നിന്ന് 20കെട്ട് ബീഡി, ഹല്‍വ, ബദാം പരിപ്പ് എന്നിവ അടങ്ങിയ പൊതി കുറേ നാള്‍ മുമ്പ് കണ്ടെടുത്തിരുന്നു.ഇതേ തുടര്‍ന്ന് ജയില്‍ അധികൃതര്‍ സെല്ലുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha

























