ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു. ലീഡർഷിപ്പ്, എച്ച്ആർ മാനേജ്‌മെന്റ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഇവന്റ് മാനേജ്‌മെന്റ് മേഖലകളിൽ 35 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള അദ്ദേഹം, ഇന്ത്യൻ ആർമിയുടെ എയർ ഡിഫൻസ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നത്.
നോർത്ത് ഈസ്റ്റ് മേഖലയിൽ സ്റ്റേഷൻ കമാൻഡറായും, വിരമിക്കുന്നതിന് മുൻപ് തിരുവനന്തപുരം എൻസിസിയുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാച്ചല്ലൂർ സ്വദേശിയായ ബ്രിഗേഡിയർ ആനന്ദ് കുമാർ മികച്ച കായിക താരവും യോഗ പരിശീലകനുമാണ്.
"
https://www.facebook.com/Malayalivartha

























