Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നു

26 JUNE 2019 03:34 PM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നു. ജനങ്ങളുടെ നികുതിപ്പണം വെള്ളത്തിലാകുന്നു. ഇതോടെ സി.പി.ഐയ്ക്ക് ആറാം ക്യാബിനെറ്റ് റാങ്കാകും. ഇതോടെ 19 മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ ക്യാബിനെറ്റ് റാങ്കുകാരുടെ എണ്ണം 22 ആകും. ഭരണ പരിഷ്‌കരണ സമിതി അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍, മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് മന്ത്രിമാര്‍ക്ക് പുറമേ സര്‍ക്കാരിലെ മറ്റ് ക്യാബിനറ്റ് റാങ്കുകാര്‍. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 19 മന്ത്രിമാരുമായി അധികാരത്തിലേറിയപ്പോള്‍ അധികാര ധൂര്‍ത്താണ് നടക്കാന്‍ പോകുന്നതെന്ന് ആരോപിച്ച സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇതെല്ലാം ചെയ്യുന്നത്. 

ചീഫ് വിപ്പിന് ഔദ്യോഗിക വസതിയും കൂടുതല്‍ സ്റ്റാഫും വേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചെങ്കിലും ക്യാബിനെറ്റ് പദവി വരുമ്പോഴുണ്ടാകുന്ന സെക്യൂരിറ്റി ചെലവ് അടക്കം ഭാരിച്ച തുകയാകും. എം.എല്‍.എ ഹോസ്റ്റലിലെ ഫഌറ്റ് തന്നെയാവും ചീഫ് വിപ്പിന്റെ ഓഫീസ്. എന്നാല്‍ ഔദ്യോഗിക വസതി അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അങ്ങനെയാണെങ്കില്‍ ചെലവ് കുത്തനെ കൂടും. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്, മുണ്ട് മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് എല്‍.ഡി.എഫ് ഈ രാഷ്ട്രീയ തീരുമാനം എടുത്തത്. പൊലീസ് കമ്മീഷണറേറ്റ്, കുന്നത്തുനാട് ഭൂമി വാവാദം, കാട്ടൂര്‍ അവാര്‍ഡ് എന്നീ വിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാന്‍ സി.പി.എമ്മിന് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണസമയത്ത് തന്നെ ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്നും അവര്‍ അത് സ്വീകരിച്ചില്ലെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്. 

ഖജനാവിന് ഒരു മാസം 30 മുതല്‍ 35 ലക്ഷത്തോളം രൂപ അധിക ബാധ്യതയാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വര്‍ഷം നാലര മുതല്‍ അഞ്ച് കോടിയോളം രൂപയാകും ചീഫ് വിപ്പിന്റെ മാത്രം ചെലവ്. മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ഏഴുകോടിയോളം രൂപ വരും. 29 സ്റ്റാഫിനെ നിയമിക്കാന്‍ ചീഫ് വിപ്പിന് അധികാരമുണ്ട്. അത് വേണ്ടെന്നാണ് സി.പി.ഐയുടെ തീരുമാനം. എന്നാലും മിനിമം സ്റ്റാഫെങ്കിലും വേണ്ടിവരും. അതിന് ശംബള ഇനത്തില്‍ നല്ല തുകയാകും. പി.സി ജോര്‍ജും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന തോമസ് ഉണ്ണിയാടനും 29 ജീവനക്കാരെ നിയമിച്ച് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. സെക്രട്ടറിമാര്‍ക്ക് ഒരു ലക്ഷം രൂപക്ക് മുകളിലും പി.എമാര്‍ക്ക് നാല്പത്തിയെണ്ണായിരം രൂപയുമാണ് ശമ്പളം. മൂന്ന് വര്‍ഷം ചീഫ് വിപ്പില്ലാതെ ഭരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങിനെ ഒരു പദവി കൊണ്ടുവരുന്നതിന്റെ ഉദ്ദേശം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പോലും മനസ്സിലാകുന്നില്ല.

എല്ലാ വിഷയങ്ങളിലും ആദര്‍ശം വിളമ്പുന്ന സി.പി.ഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ ഓടിയൊളിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അധിക ചെലവ് ഉണ്ടാക്കാതെയായിരിക്കും പുതിയ പദവിയെന്നാണ് സി.പി.ഐ വ്യക്തമാക്കിയിരിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (53 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends