ചാലക്കുടിയിൽ ഒമ്പതാംക്ലാസുകാരിയെ വിവാഹം ചെയ്ത് പതിനാറുകാരൻ; ശെെശവ വിവാഹം നടന്നത് അടിച്ചിരിതൊട്ടി ആദിവാസി ഊരിലെ ആചാരപ്രകാരം

പതിനാലുവയസുകാരിയെ പതിനാറുകാരനാണ് വിവാഹം ചെയ്‌തു. ആതിരപ്പള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലായിരുന്നു ആചാരപ്രകാരം ശെെശവ വിവാഹം നടന്നത്. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
മാസങ്ങള്‍ക്ക് മുമ്ബ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്. എട്ടാംക്ലാസില്‍ നിന്ന് ഒമ്ബതാം ക്ലാസിലെത്തിയ പെണ്‍കുട്ടി ഈ അദ്ധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.
https://www.facebook.com/Malayalivartha























