Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്

26 JUNE 2019 06:41 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ അടക്കം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം.

കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമർ പ്രവർത്തിച്ചത് ആറു മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായപ്പോഴാണു 2007ൽ ജാമർ സ്ഥാപിച്ചത്. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകൾ വിവിധ ബ്ലോക്കുകൾ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാർ ശ്രമിച്ചത്. എന്നാൽ കേബിളുകൾ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങൾ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാൽ ജാമർ കേടാക്കാൻ കഴിയുമെന്നു മനസിലാക്കിയ തടവുകാർ അതിനുള്ള ശ്രമം തുടങ്ങി.

ഉപ്പിട്ടാൽ ജാമർ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദദ്ധർ ആരോ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു തുടങ്ങി. ജയിൽ അടുക്കളയിൽനിന്ന് ഉപ്പ് ചെറിയ അളവിൽ മോഷ്ടിക്കുകയും ചെയ്തു. ദിവസങ്ങളെടുത്താണ് ഉപ്പ് ശേഖരണം പൂർത്തിയാക്കിയത്.

ഇതിനുശേഷം മണ്ണിനടിയിലെ യന്ത്രഭാഗങ്ങളിൽ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു. കൂടുതൽ സാങ്കേതിക മികവുള്ള ജാമർ സ്ഥാപിച്ചാൽ മാത്രമേ തടവുകാരുടെ ഉപ്പുപ്രയോഗത്തിൽനിന്നു രക്ഷപ്പെടാനാകൂ. മൂന്നു സെൻട്രൽ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമർ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയിൽ വകുപ്പ് കെൽട്രോണിനു കത്തു നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ സ്മാർട്ട് ഫോണുകളും പവർ ബാങ്കുകളും കണ്ടെത്തിയിരുന്നു. അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണു പിടിച്ചെടുത്തത്. സെല്ലുകളുടെ വരാന്തയിൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഫോണുകൾ തടവുകാരെ തന്നെ കയറ്റിവിട്ടാണ് പിടിച്ചെടുത്തത്. രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നുമാണ് നാലു സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിൽ ഇതുവരെ ലഭിച്ചത് 19 മൊബൈൽഫോണുകളും നാലു പൊതി കഞ്ചാവുമാണ്.

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിച്ചിരുന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഫോണും സിം കാർഡും അതോടൊപ്പം ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചിരുന്നു. ഇവ പിടിച്ചെടുത്ത പ്രതികളെ പൂജപ്പുര സെൻ‌ട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.

തൃശൂര്‍ വിയ്യൂർ ജയിലിൽ കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിയും കഞ്ചാവും മൊബൈൽ ഫോണുമടക്കം അനുവദനീയമല്ലാത്ത ഒട്ടേറെ വസ്തുക്കളാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയിൽനിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയിൽ നിന്ന് 2 ഫോണുകളും 4 സിം കാർഡുകളും പിടികൂടി. പവർ ബാങ്ക്, ഹെഡ് സെറ്റ്, ചാർജർ എന്നിവയും കണ്ടെത്തി. സെല്ലിനോടു ചേർന്ന ശുചിമുറിയിൽ സിം കാർഡ് ഒഴുക്കിക്കളയാനുള്ള ശ്രമത്തിനിടെ വീണു കൊടി സുനിക്കു പരുക്കേൽകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends