Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അറസ്റ്റില്‍ .... സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ ആസൂത്രിത കൊലപാതകമെന്നും സഹോദരിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും പോലീസ്

27 JUNE 2019 07:20 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചനിലയില്‍ എത്തിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസിന്റെ കണ്ടെത്തല്‍. സഹോദരി അറസ്റ്റില്‍. പ്രതിയായ സഹോദരീഭര്‍ത്താവ് ഒളിവില്‍. സഹോദരിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന് ആസൂത്രിതമായാണു കൊല നടത്തിയതെന്നു പോലീസ്. തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്ബര്‍ 55 ല്‍ മൈക്കിള്‍രാജാ(പുളി21)ണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

അറസ്റ്റിലായ മൈക്കിളിന്റെ സഹോദരി കസ്തൂരിയെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് മാസഗണി(വെള്ളമുത്തു) ഒളിവിലാണ്. കൊലപാതകത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ്: തിങ്കളാഴ്ച പുലര്‍ച്ചെ മൈക്കിളിനെ മരിച്ച നിലയില്‍ സഹോദരി കസ്തൂരി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുകയായിരുന്ന ഇവര്‍ കടത്തിണ്ണയിലും റെയില്‍വേ സ്‌റ്റേഷനിലുമായാണ് ഉറങ്ങിയിരുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ മൈക്കിള്‍രാജിന്റെ ഇടതുകാലിന്റെ മൂന്നു വിരല്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. വലതുകാലും ഉരഞ്ഞ് മുറിഞ്ഞിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താനും ഭര്‍ത്താവും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്.

പാണ്ടനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ ഏതാനും ദിവസം മുമ്പ്് കൊല്ലം ഓച്ചിറ ക്ലാപ്പനയില്‍ വീട് വാടകയ്‌ക്കെടുത്ത് അവിടേക്കു മാറിയിരുന്നു. സഹോദരന് ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നതായും വിവാഹിതനായ ഇയാളെ ഭാര്യ ഉപേക്ഷിച്ചതോടെ ലൈംഗികമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും കസ്തൂരി പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് മൈക്കിള്‍രാജിനെ വകവരുത്താന്‍ കസ്തൂരിയും ഭര്‍ത്താവ് മാസഗണിയും തീരുമാനിച്ചത്. കഴുത്തില്‍ സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി ക്ലാപ്പനയിലെ വീട്ടില്‍ വച്ചു രാത്രിയില്‍ കൊലപ്പെടുത്തി.
തുടര്‍ന്ന് ഇവരുടെ ലൂണ സ്‌കൂട്ടറില്‍ ഇരുത്തി കസ്തൂരിയും ഭര്‍ത്താവും എട്ടു വയസുള്ള ഇവരുടെ കുട്ടിയും ചേര്‍ന്നു ചെങ്ങന്നൂര്‍ പൂപ്പള്ളി ജങ്ഷനില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മൃതദേഹം ഇവിടെ ഇറക്കിയശേഷം മാസഗണി തിരികെപ്പോയി. കസ്തൂരി തന്നെയാണ് സഹോദരനെ ചുമന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ക്ലാപ്പനയില്‍നിന്നു ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാല്‍ നിലത്തുരഞ്ഞ് വിരലുകള്‍ അറ്റുപോയത്. കസ്തൂരിയെ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു. മാസഗണിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. സംഭവം നടന്നത് കൊല്ലം ക്ലാപ്പനയിലായതിനാല്‍ തുടരന്വേഷണത്തിന് കേസ് ഓച്ചിറ പോലീസിന് കൈമാറി.

തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്ബര്‍ 55 ല്‍ മൈക്കിള്‍രാജി(പുളി21)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരി കസ്തൂരിയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നു പോലീസ്. ഇവരുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഉന്നതരുടെ നമ്പരുകള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കുവേണ്ടി തമിഴ്‌നാട്ടില്‍നിന്നുമുള്ള പ്രമുഖ അഭിഭാഷകരാണ് ഹാജരായത്.
കസ്തൂരിയ്ക്കും ഭര്‍ത്താവ് മാസഗണിയ്ക്കും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമവുമായി അടുത്തബന്ധമാണുള്ളത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇരുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. വളരെയേറെ തെരച്ചിലിനൊടുവിലാണ് മൈക്കിള്‍രാജിന്റെ സഹോദരനെ കണ്ടെത്തി മൃതദേഹം പോലീസ് കൈമാറിയത്. 
പേരും വിലാസവും മാറ്റിയാണ് കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends