Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ജെയിംസ് മാത്യുവിന്റെ ആരോപണത്തിൽ കണ്ണൂർ സി പി എം തവിടുപൊടി; കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ

27 JUNE 2019 10:14 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ രംഗത്ത്. ആന്തൂര്‍ പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ എം.വി.ഗോവിന്ദന്‍ ഇടപെട്ടെന്ന ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ചു. ആന്തൂർ ഉൾപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎൽഎയാണ് ജയിംസ് മാത്യു.

ലൈസന്‍സ് വൈകിപ്പിക്കുന്നതിനെതിരെ താന്‍ മന്ത്രി കെ.ടി.ജലീലിന് പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ എം.വി.ഗോവിന്ദന്‍ എന്തിനാണ് മന്ത്രിയുടെ ഓഫിസില്‍ വിളിച്ചതെന്ന് വ്യക്തമാക്കണമെന്നും ജയിംസ് മാത്യു ആവശ്യപ്പെട്ടു. എന്നാൽ എം.വി.ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചില്ല.

കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നഗരസഭാ ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്,അസി.എഞ്ചിനീയര്‍ കെ.കലേഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേക്ഷണ സംഘം രേഖപ്പെടുത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഇന്ന് രേഖപ്പെടുത്തും.ഈ മൊഴികള്‍ പരിശോധിച്ചതിന് ശേഷം നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമോ എന്ന കാര്യത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനം എടുക്കൂ.

അതേസമയം ആന്തൂര്‍ പ്രശ്നത്തില്‍ പി.ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തി. പി.കെ.ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയോഗത്തില്‍ തുറന്നടിച്ചു. ജയരാജന്റെ ഈ പ്രസ്താവനയോടുള്ള വിയോജിപ്പാണ് സംസ്ഥാനസമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടിഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമര്‍ശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends