Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നിറകണ്ണുകളോടെ നാട്ടുകാര്‍... മായം ചേര്‍ക്കല്‍ മുതലാളിമാരെ വരിഞ്ഞ് മുറുക്കിയ അനുപമ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ പോലും മുള്‍ മുനയില്‍ നിര്‍ത്തി; ചങ്കൂറ്റത്തിന്റെ പ്രതീകമായി യുവ ഐഎഎസ് ഓഫീസര്‍ പടിയിറങ്ങുമ്പോള്‍ കേരളത്തിന്റെ ബിഗ് സല്യൂട്ട്

27 JUNE 2019 10:21 AM IST
മലയാളി വാര്‍ത്ത
വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന തൃശൂര്‍ കലക്ടറായ ടി.വി അനുപമ പടിയിറങ്ങുകയാണ്. തുടര്‍ പരിശീലനത്തിനായി മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകുന്നതിനാലാണ് അനുപമയെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ സ്‌നേഹം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. തൃശൂരുകാരുടെ പ്രിയ കലക്ടര്‍ എന്ന പേര് അനുപമ ഉറച്ച നിലപാടുകളിലൂടെ വേഗം സ്വന്തമാക്കി. 

കൃത്യമായ നിലപാടുകളിലൂടെ ഉന്നതങ്ങളെപ്പോലും വിറപ്പിച്ച അനുപമയുടെ നിശ്ചയദാര്‍ഢ്യമാണ് മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്ക് പുറത്ത് പോകേണ്ടി വന്നത്. സുരേഷ് ഗോപിയും എന്തിന് അവസാനം തെച്ചിക്കോട്ട് രാമചന്ദ്രന്‍ പോലും അനുപമയുടെ ചൂടറിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. അതിന് മുന്‍പ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ സ്ഥാനത്തിരുന്നപ്പോള്‍ മായം ചേര്‍ക്കല്‍ മുതലാളിമാരുടെ പേടി സ്വപ്നമായി മാറി. ആലപ്പുഴയില്‍ ഇരുന്നപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടം അനുപമയെ കേരളത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചു. തൊട്ടുപിന്നാലെ തൃശൂരിലേക്ക് മാറ്റിയിട്ടും അവിടെയും ജനകീയ കലക്ടര്‍ എന്ന പദവിയും അവര്‍ സ്വന്തമാക്കി. പ്രളയം വന്നപ്പോള്‍ ജനത്തിനൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കാനും കൃത്യമായി കാര്യങ്ങള്‍ കയ്യടക്കത്തോടെ ചെയ്യാനും അനുപമ മിടുക്ക് കാട്ടി. അവസാനം തൃശൂര്‍ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമടക്കമുള്ള വിവാദങ്ങളിലും അനുപമയുടെ നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തും കലക്ടര്‍ സജീവശ്രദ്ധ നേടി. നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലില്‍ അനുപമ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു.

അനുപമ ഐഎഎസില്‍ എത്തിയത് ഒരു നിമിത്തം പോലെയാണ്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, ആലപ്പുഴ ജില്ലാകളക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. 

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂര്‍ ദേവസ്വം എന്‍ജിനീയര്‍ രമണിയുടെയും മകളായ അനുപമ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എല്‍സി പരീക്ഷയില്‍ 13ാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് നാലാം റാങ്ക്. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്.

പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഗോവ ബിറ്റ്‌സ് പിലാനി കോളജില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2008 ജൂലൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹി എഎല്‍എസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങളേറെയും.

എന്തുകൊണ്ട് സിവില്‍ സര്‍വീസ് എന്ന ചോദ്യത്തിന് എന്റെ കഴിവുകള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ സിവില്‍ സര്‍വീസിലൂടെ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലിയോടുള്ള താല്‍പ്പര്യവും കൂടെയുണ്ടായിരുന്നു. അതെ അങ്ങനെ അനുപമ നമ്മളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. പഠനം കഴിഞ്ഞ് കൂടുതല്‍ ശക്തിയായി അനുപമ തിരിച്ചുവരും. നമുക്ക് കാത്തിരിക്കാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends