Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദേവസ്വം ചെയര്‍മാന്‍ കലിപ്പില്‍... ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ചെയര്‍മാനോട് തന്ത്രി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സംഭവം പുകയുന്നു

28 JUNE 2019 08:50 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ വലറെയേറെ ലോക ശ്രദ്ധ നേടിയ ഗുരുവായൂരില്‍ നിന്നും ഒരു വിവാദം പുകയുകയാണ്. ക്ഷേത്രത്തില്‍ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയ ദേവസ്വം ചെയര്‍മാനോടു തന്ത്രി മാറി നില്‍ക്കാന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് അടുത്ത ഭരണസമിതി ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് ചെയര്‍മാനോട് തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്ബൂതിരിപ്പാട് മാറി നില്‍ക്കാന്‍ പറഞ്ഞത്.

ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിനുശേഷം ചടങ്ങുകള്‍ തുടങ്ങിയതോടെയായിരുന്നു മാറിനില്‍ക്കാന്‍ പറഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെ വാതില്‍മാടത്തിലാണ് ചടങ്ങുകള്‍ നടന്നിരുന്നത്. വാതില്‍മാടത്തിന്റെ ഇടവഴിയുടെ അറ്റത്താണു ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് നിന്നിരുന്നത്. ഭരണസമിതി അംഗമായ കെ.കെ. രാമചന്ദ്രന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ് എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു. നില്‍ക്കാനുള്ള സൗകര്യത്തിനു ചെയര്‍മാന്‍ അല്‍പ്പം മുന്നിലേക്കു നിന്നതോടെയാണു തന്ത്രി മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചത്.

ചടങ്ങുകള്‍ക്കുശേഷം എന്താണു മാറിനില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണമെന്നു ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. ചടങ്ങുകള്‍ക്കിടെ അശുദ്ധി ഉണ്ടാകരുതെന്നു കരുതിയാണു മാറാന്‍ ആവശ്യപ്പെട്ടതെന്നു ചടങ്ങുകള്‍ നടത്തിയിരുന്ന തന്ത്രി ചേന്നാസ് ഹരി നമ്ബൂതരിപ്പാട് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അടുത്ത മാസം ഒന്നിന് ചേരുന്ന ഭരണസമിതി യോഗം ചര്‍ച്ച ചെയ്ത ശേഷമേ അടുത്ത നടപടികള്‍ തീരുമാനിക്കുകയുള്ളൂവെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് കൗമുദിയോട് പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം കൂടിയായ ക്ഷേത്രം തന്ത്രിയോട് ഒന്നാം തീയതിയിലെ ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടും. തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

തന്നോട് മാറി നില്‍ക്കാന്‍ തന്ത്രി ശ്രീകാന്ത് നമ്ബൂതിരി നിര്‍ദേശിച്ചത് അദ്ദേഹത്തിന്റെ വിവരക്കേടാണെന്നും ചെയര്‍മാന്‍ പറഞ്ഞു. തന്ത്രിയുടെ അധികാരത്തില്‍ ഭരണസമിതി കൈകടത്തുന്നില്ലെന്നും എന്നാല്‍ താന്‍ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് ചെയര്‍മാനായിട്ടുള്ളതെന്നും ജനങ്ങളുടെ അവകാശം നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ക്രമപ്രകാരമാകണമെന്നും തന്ത്രിമാരുടെ വിവരക്കേടിന്റെ ഭാഗമായി ഓരോന്നും പറയുമ്‌ബോള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (17 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (41 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends