പീരുമേട് കസ്റ്റഡി മരണം;രാജ്കുമാറിന്‍റെ മൃതദേഹത്തോടും പൊലീസ് അനാദരവ് കാണിച്ചു; മർദ്ദനത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശീതീകരിക്കാത്തിടത്ത് കിടത്തി ജീർണിപ്പിച്ചു

പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. രാജ്കുമാറിന്‍റെ മൃതദേഹത്തോടും പൊലീസ് അനാദരവ് കാണിച്ചു. 21ന് രാവിലെ പത്തു മണിക്ക് മരണം സ്ഥിരീകരിച്ചിട്ടും വൈകിട്ട് നാലുമണിവരെ ശീതികരിക്കാത്ത ഇടത്ത് മൃതദേഹം കിടത്തി. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലെത്തിച്ച് മര്‍ദനത്തിന്‍റെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ശ്രമം
രാജ്കുമാറിനുനേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചത് പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍വച്ചാണ്. നെടുങ്കണ്ടം സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പൊലീസ് ഡ്രൈവര്‍മാരും ഒരു എഎസ്ഐയുമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. 12ാം തിയതി രാജ്കുമാറിനെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ദൃശ്യമാണ്. എന്നാല്‍ മര്‍ദനത്തിന് ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ സിസിടിവി ഒാഫ് ചെയ്താണോ എന്ന സംശയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
സംഭവത്തിൽ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡു ചെയ്തു. ഇതോടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം പതിനേഴായി. അതിനിടെ ക്രൈംബ്രാഞ്ച് സംഘം ഇന്നു നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കും.
https://www.facebook.com/Malayalivartha
























