Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുമോ ? സർക്കാർ അമ്പത് കോടി നൽകുമോ ? നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം നിർണായകം ; പ്രതീക്ഷയോടെ ജീവനക്കാർ

27 JUNE 2019 05:24 PM IST
മലയാളി വാര്‍ത്ത

ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് ഒരു പരിധി വരെ അറുതിയിലാകുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ് . മലബാറിലെ ക്ഷേത്രം ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം നിർണായകം . ഈ യോഗം തീരുമാനമെടുത്ത് ശമ്പള പരിഷ്കരണത്തിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇതോടെ ഈ ശുപാർശയുടെ ജീവനക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷ കൈവരിച്ച് ദേവസ്വം ബോർഡ് .

പ്രതിവര്‍ഷം ഒരുകോടിയിലധികം വരുമാനമുള്ള സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ 75 ലക്ഷത്തിലധികം വരുമാനമുള്ള എ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങളിങ്കിലും ചെറുകിട ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ കടുത്ത ദുരിതത്തിലാണ്. പത്ത് വര്‍ഷം മുന്‍പുള്ള ശമ്പള പരിഷ്‌കരണമനുസരിച്ചുള്ള ശമ്പളം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.

എന്നാൽ , ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെങ്കിൽ മലബാര്‍ ദേവസ്വം ബോര്‍ഡിന് 50 കോടിയോളം രൂപ വേണം.. എന്നാല്‍ ഇതിന് ആരുടെ വാതിലില്‍ ചെന്ന് മുട്ടണമെന്നാണ് ദേവസ്വം ബോ‌ര്‍ഡ് ചോദിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ചുരുങ്ങിയത് 100 കോടിയെങ്കിലും കിട്ടണമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡിന് സമാനമാക്കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂ എന്നാണ് യൂണിയനുകള്‍ പറയുന്നത്.

മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളില്‍ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കിട്ടാനുള്ള കുടിശ്ശികയും ഏറെയാണ്. ക്ഷേത്രത്തിന്റെ വാര്‍ഷിക കണക്കുകള്‍ മാര്‍ച്ചിനു മുൻപ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ട്. സ്വന്തമായി ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുമ്പോൾ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നല്‍കാന്‍ തടസ്സമെന്ന് ദേവസ്വം അധികൃതരും പറയുന്നു.

ബോര്‍ഡിന് കീഴിലെ രണ്ടായിരത്തോളം വരുന്ന ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം ജീവനക്കാര്‍ക്ക് 2000 രൂപ ഇടക്കാലാശ്വാസം അനുവദിക്കാന്‍ കഴിഞ്ഞ ആഴ്ച ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനുപുറമേ , ജീവനക്കാരുടെ കാര്യങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി അന്ത്യശാസനവും നല്‍കിയിരുന്നു. മൂന്നു മാസത്തിനകം ജീവനക്കാരുടെ സേവന, വേതന കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നത്.

അഡ്വ. ഗോപാലകൃഷ്ണൻ ചെയർമാനും മുൻ ബോർഡംഗം എ.വേണുഗോപാൽ, മുൻ ഡെപ്യൂട്ടി കമ്മിഷണർ സി.മോഹനൻ എന്നിവർ അംഗങ്ങളുമായ സമിതി നൽകിയ റിപ്പോർട്ടിലാണ് നടപടി നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത് . റിപ്പോർട്ട് നൽകി രണ്ടുവർഷത്തോളമായിട്ടും തുടർനടപടിയുണ്ടായില്ലെന്നു കാണിച്ച് ടെംപിൾ എംപ്ലോയീസ് കോ ഓർഡിനേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.

മലബാർ ദേവസ്വം ബോർഡ് രൂപവത്‌കരിച്ചെങ്കിലും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിൽ ഏകീകരണം വേണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ കോടതിനിർദേശവും അവഗണിക്കപ്പെട്ടു. ക്ഷേത്രജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ നടത്തിയ സമരങ്ങളെത്തുടർന്നാണ് ഇപ്പോഴത്തെ സർക്കാർ മൂന്നംഗസമിതിയെ പ്രശ്നം പഠിക്കാൻ നിയോഗിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (16 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (40 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends