Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തന്റെ അഭിഭാഷനെ ഹൈജാക്ക് ചെയ്തതായി യുവതിക്ക് സംശയം; ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ അഭിഭാഷകനെ ബിനോയ് സ്വാധീനിച്ചതായി റിപ്പോർട്ട്; ഇപ്പോഴുള്ള അഭിഭാഷകനെ യുവതിയുടെ കുടുംബം ഒഴിവാക്കും എന്ന് സൂചന

27 JUNE 2019 05:21 PM IST
മലയാളി വാര്‍ത്ത

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ അഭിഭാഷകനെ ബിനോയ് സ്വാധീനിച്ചതായി റിപ്പോർട്ട്. ഇപ്പോഴുള്ള അഭിഭാഷകനെ യുവതിയുടെ കുടുംബം ഒഴിവാക്കും എന്ന് സൂചന. ഇനി കേസ് പരിഗണിക്കുമ്പോൾ പുതിയ അഭിഭാഷകനായിരിക്കും യുവതിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുക.വ്യാഴാഴ്ച പഴയ അഭിഭാഷകൻ ഹാജരായാൽ വരും ദിവസങ്ങളിൽ പുതിയ അഭിഭാഷകൻ ചുമതലയേൽക്കും.

കേസ് കൂടുതൽ ശക്തമാക്കാനാണ് അഭിഭാഷകനെ മാറ്റുന്നതെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. മുൻകൂർ അപേക്ഷ പരിഗണിക്കും മുമ്പ് കൂടുതൽ തെളിവുകൾ ഹാജരാക്കാനും യുവതിയുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്. അത് പുതിയ അഭിഭാഷകനായിരിക്കും എന്നാണ് മുംബയിൽ നിന്നുള്ള വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിനോയിയുടെ വാദം കേട്ട് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. എന്നാൽ തിങ്കളാഴ്ച കോടതി അവധിയായിരുന്നു. വ്യാഴാഴ്ച്ച കേസ് പരിഗണിക്കുമെന്ന് തിങ്കളാഴ്ച കോടതി പറഞ്ഞിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ കേസിൽ നിന്നും അഭിഭാഷകനെ മാറ്റാൻ യുവതിയുടെ കുടുംബം തീരുമാനിച്ചു.

ജൂൺ 13നാണ് ബീഹാർ സ്വദേശിനി ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം മുറുകിയതോടെ ബിനോയ് കോടിയേരി മുങ്ങുകയായിരുന്നു. കേസ് ഒരുക്കാനുള്ള ശ്രമങ്ങൾ ബിനോയ് സജീവമാക്കിയിരുന്നു. മുംബയിലെ സുഹ്യത്തുക്കളെയും സഖാക്കളെയും ഉപയോഗിച്ചാണ് കേസ് ഒരുക്കാൻ ശ്രമം നടത്തുന്നത്. ബിനോയിക്ക് സഹായം പ്രഖ്യാപിച്ച് നിരവധി അഭിഭാഷകർ മുംബൈയിലെത്തിയിട്ടുണ്ട്. ഇതിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ വരെയുണ്ട്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബിനോയിയെ സഹായിക്കാൻ രംഗത്തുണ്ട്.

താൻ ബിനോയിയെ വിവാഹം കഴിച്ചു എന്ന യുവതിയുടെ മൊഴി വിശ്വാസത്തിലെടുത്താൽ ബലാൽസംഗം നിലനിൽക്കില്ല. അതുതന്നെയാണ് കോടിയേരിയുടെ മകന്റെ വാദം. ഇത്തരമൊരു വാദം സ്ഥാപിക്കാൻ ആവശ്യമായ വഴിയാണ് ബിനോയ് തേടി കൊണ്ടിരിക്കുന്നത്. എന്നാൽ യുവതി തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത് . ഇത്തരം കേസുകളിൽ യുവതിയുടെ വാദമായിരിക്കും കോടതി കണക്കിലെടുക്കുക. അതാണ് പതിവ്.

തന്റെ അഭിഭാഷകനിൽ അവിശ്വാസമുണ്ടെന്ന് യുവതിയോ ബന്ധുക്കളോ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഭിഭാഷകനെ കേസിന്റെ നിർണായക ഘട്ടത്തിൽ ഒഴിവാക്കുമ്പോൾ അത്തരമൊരു സംശയമാണ് തോന്നുക. കേസിൽ വിട്ടുവീഴ്ച വേണമെന്ന് അഭിഭാഷകൻ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അഭിഭാഷകന്റെ നേതൃത്വത്തിൽ തന്നെയാണ് നേരത്തെ ബിനോയ് കോടിയേരിയുടെ കുടുംബുമായി ചർച്ചകൾ നടന്നത്. മലയാളി അഭിഭാഷകനായ ശ്രീജിത്തും കേസിൽ ബിനോയിക്ക് വേണ്ടി ഇടപെട്ടിരുന്നു. എന്നാൽ അത്തരമാരു ചർച്ച നടന്നിട്ടില്ലെന്ന് പിന്നീട് കോടിയേരി പറഞ്ഞു. കോടിയേരിയുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാമെങ്കിലും തന്റെ നിലപാട് അഭിഭാഷകനായ ശ്രീജിത്ത് ഇതു വരെ തിരുതിയിട്ടില്ല. നില്ക്കകള്ളിയില്ലാതായ ബിനോയ് പല വഴിക്കാണ് സ്വാധീനങ്ങൾ തുടരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (45 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends