Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോടി നെയിം സ്ലിപ്പുകള്‍ നല്‍കുന്നതിന് കോടികള്‍ ചെലവായി

27 JUNE 2019 08:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയും പൊതുകടം ഒരു ലക്ഷം കോടിയിലധികം രൂപ കടക്കുകയും ചെയ്ത സാഹചര്യത്തില്‍ മുണ്ടുമുറിക്കി ഉടുക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന് വന്‍തുക ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോടി നെയിം സ്ലിപ്പുകള്‍ നല്‍കുന്നതിനും 40 ലക്ഷം കത്തുകള്‍ അച്ചടിക്കുന്നതിനുമാണ് രണ്ട് കോടി ചെലവായത്. നെയിം സ്ലിപ്പ് അച്ചടിക്കുന്നതിന് 1,08,67,500 രൂപയും കത്തുകള്‍ അച്ചടിക്കുന്നതിനു 46,51,080 രൂപയുമാണ് ചെലവായത്. ഇത്രയും തുക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

ജലസംരക്ഷണം, ജൈവകൃഷി, പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, പരിസര ശുചിത്വം എന്നിവയെ കുറിച്ചുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ് നെയിംസ്ലിപ്പില്‍ ഉണ്ടായിരുന്നത്. നമുക്ക് ഒരുമിച്ച് മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാചകവും ചേര്‍ത്തിരുന്നു. പിആര്‍ഡിയാണ് ക്ഷണക്കത്തും നെയിംസ്ലിപ്പും തയാറാക്കിയത്. പുതിയൊരു കേരളം സൃഷ്ടിക്കാനും നല്ലശീലങ്ങള്‍ വളര്‍ത്താനുമുള്ള നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ തന്നെ അറിയിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടക്കം മന്ദഗതിയില്‍ നീങ്ങുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നത്. നവകേരള നിര്‍മാണത്തിനായി സെക്രട്ടറിയേറ്റിന് അടുത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടം വലിയ വാടകയ്ക്ക് എടുക്കുകയും 84 ലക്ഷം രൂപ മുടക്കി അതിനായി ഓഫീസ് ഡിസൈന്‍ ചെയ്യുകയും ചെയ്തത് വലിയ വിവാദമായിട്ടും സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയില്ല. 

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടെ കഴിഞ്ഞ ഡിസംബറില്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ആ സമയത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാനും ഏറ്റെടുക്കാനും ധനമന്ത്രി ടി.എം തോമസ് ഐസക്ക് നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥനയുമായി എത്തിയത് വിവാദമായിരുന്നു. 10 ലക്ഷത്തിനു മേല്‍ വിലയുള്ള ഒന്‍പത് വാഹനങ്ങള്‍ വാങ്ങാനും എല്‍ബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കണമെന്നുമായിരുന്നു ആവശ്യം. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങള്‍ വാങ്ങാനും അന്ന് ആലോചിച്ചിരുന്നു. ലോട്ടറി ഡയറക്ടര്‍, കെല്‍പാം, പ്രിന്റിങ് ഡയറക്ടര്‍, കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ്, സഹകരണ ആര്‍ബിട്രേഷന്‍ കോടതി എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിരുന്നു. 

പ്രളയാനന്തരം സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും ചെലവുചുരുക്കല്‍ നടത്തിയപ്പോഴായിരുന്നു ആഢംബരവാഹനങ്ങള്‍ അടക്കം വാങ്ങാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കണമെന്ന് ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഉള്ളപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം മുന്നോട്ട് വെച്ചത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അപാകതകളില്‍ ഹൈക്കോടതി വരെ ഇടപെടുന്ന സാഹചര്യം കഴിഞ്ഞ ദിവസം ഉണ്ടായി. അപ്പോള്‍ സര്‍ക്കാരിന് അധികബാധ്യതയാകുന്ന രീതിയില്‍ ക്യാബിനെറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം സി.പി.എയ്ക്ക് നല്‍കിയിരിക്കുകയാണ്. അതിനായി മാത്രം എട്ട് കോടിയോളം രൂപ വര്‍ഷം പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടി വരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (16 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (40 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends