Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവുചാടിയ യുവതികള്‍ പിടിയില്‍.. ശില്‍പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടത് പോലീസിന് പിടിവള്ളിയായി

28 JUNE 2019 07:19 AM IST
മലയാളി വാര്‍ത്ത

അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവുചാടിയ യുവതികളെ പൊലീസ് പിടികൂടി. വര്‍ക്കല തച്ചോട് സജിവിലാസത്തില്‍ സന്ധ്യ (26), പാങ്ങോട് വെള്ളയം പുത്തന്‍വീട്ടില്‍ ശില്‍പമോള്‍ (23) എന്നിവരെ വ്യാഴാഴ്ച രാത്രി 11.30ഓടെ പാലോട് അടപ്പുപാറ ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇരുവരെയും പുലര്‍ച്ചയോടെ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനിതാ ജയിലിലെ മുരിങ്ങമരത്തിലൂടെ പുറത്ത് ചാടി ഇരുവരും രക്ഷപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഭാഗത്തെത്തിയ ഇരുവരും ഭിക്ഷ യാചിച്ച് കിട്ടിയ പണവുമായി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു. അവിടെനിന്ന് ബസില്‍ അയിരൂരിലും തുടര്‍ന്ന് പരവൂരിലും എത്തി. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കി പാങ്ങോടുള്ള ശില്‍പയുടെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടയിലാണ് ഫോര്‍ട്ട് എ.സി പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരുവരെയും പിടികൂടിയത്. കഴിഞ്ഞദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പാരിപ്പള്ളിയില്‍ വെച്ച് ശില്‍പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്‌യു. ഇതാണ് പൊലീസിന് പിടിവള്ളിയായത്.

സന്ധ്യക്കും ശില്‍പ്പക്കുമായി പോലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കല്ലറ പാങ്ങോട് സ്വദേശിയായ ശില്പയെ ജോലിചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ മോതിരം മോഷ്ടിച്ച കേസില്‍ ഈ മാസം ഏഴിന് നഗരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വര്‍ണം പണയംവെച്ചതിന് പള്ളിച്ചല്‍ പോലീസ് ജൂണ്‍ 17നാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസിന്റെ ഒരു ടീം ഇവര്‍ക്കായി തിരിച്ചില്‍ നടത്തി വരികയായിരുന്നു.
റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, തടവുപുള്ളികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ തീരുമാനിക്കും. പ്രാഥമികാന്വേഷണത്തില്‍തന്നെ ജീവനക്കാരുടെ അനാസ്ഥ വ്യക്തമായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു തടവുപുള്ളികള്‍ ജയില്‍ചാടിയിട്ടും അത് ഉറപ്പിക്കാന്‍ ജീവനക്കാര്‍ക്ക് മണിക്കൂറുകള്‍ വേണ്ടിവന്നതുതന്നെ നിരുത്തരവാദിത്തത്തിന് തെളിവാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends