Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഞെട്ടലോടെ പിണറായിയും കോടിയേരിയും... കണ്ണൂര്‍ സെക്രട്ടറി സ്ഥാനത്തു നിന്നും തുരത്തിയ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നു; പഴയ വി.എസ്. അച്യുതാനന്ദന്റെ ഇമേജിലേക്ക് കുതിച്ചുയര്‍ന്ന് ജയരാജന്‍; സൈബര്‍ പോരാളികള്‍ക്കും മേലെ വളര്‍ന്ന് തലവേദനയാകുന്നു

28 JUNE 2019 10:00 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിപിഎമ്മിന് പുതിയ വെളിച്ചവുമായി പി. ജയരാജന്‍ വരുമെന്നാണ് അണിയറ വര്‍ത്തമാനം. പഴയ വി.എസ്. അച്യുതാനന്ദന്റെ കാലഘട്ടത്തിന് ശേഷം നന്മയുള്ളവര്‍ പാര്‍ട്ടിയില്‍ മഷിയിട്ട് നോക്കിയാലും കാണുന്നില്ല എന്ന് കാണുമ്പോഴാണ് വി.എസിന്റെ പതിപ്പായി കണ്ണൂര്‍ മുന്‍ സെക്രട്ടറി കൂടിയായ ജയരാജന്‍ രംഗത്തെത്തുന്നത്. എന്നും പിണറായി വിജയന് തലവേദനയായിരുന്ന വി.എസിനെ ഒതുക്കാന്‍ നോക്കിയപ്പോഴൊക്കെ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റ് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതേ അവസ്ഥയിലാണ് പി. ജയരാജനും കടന്നു പോകുന്നത്. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മകന്റെ വിവാദത്തില്‍ രാജി വയ്ക്കുകയാണെങ്കില്‍ പി. ജയരാജനാണ് ഏറെ സാധ്യത. അതുണ്ടാകാതിരിക്കാന്‍ കോടിയേരിയും പിണറായിയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതിന് പിന്നാലെ സിപിഎം സൈബര്‍ സഖാക്കളെ പിന്തള്ളി പി.ജെ. സോഷ്യല്‍ മീഡിയയില്‍ കത്തി കയറുകയാണ്. 

പി.ജെ എന്ന ചുരുക്കപ്പേരിലുള്ള അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ അതിന്റെ പേര് മാറ്റണമെന്നും ബിംബമാക്കി മാറ്റരുതെന്നുമുള്ള പി.ജയരാജന്റെ അഭ്യര്‍ഥന വന്നത് മൂന്നുദിവസം മുമ്പാണ്. അതിനെ തുടര്‍ന്ന് പി.ജെ ആര്‍മി എന്ന പേജിന്റെ അഡ്മിന്‍ തന്നെ ക്ഷമാപണവും നടത്തി. എന്നാല്‍ ഇന്നിപ്പോള്‍ അതേ പി.ജെ ആര്‍മി പേജില്‍ ജയരാജനെ വാനോളം പുകഴ്ത്തി വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നിരിക്കുകയാണ്

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കണ്ണൂരിന്റെ തെരുവുകളില്‍ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയില്‍ ഇന്നും കണ്ണൂരിനെ നയിക്കുന്നുവെന്ന് പറയുന്നു. ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടന്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുന്നില്‍ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നില്‍ നിന്നും കുത്തിയാല്‍. ഇതിന് പുറമെ ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്. എന്നിങ്ങനെ ഇതേ പേജില്‍ രണ്ട് പോസ്റ്റും ഇന്ന് ചേര്‍ത്തിട്ടുണ്ട്

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....
അതിനെ പ്രധാനമായും മനുഷ്യ സ്‌നേഹം എന്ന ഒറ്റവാക്കിനാല്‍ രേഖപ്പെടുത്തുന്നു....

വെറുപ്പിന്റെ രാഷ്ട്രീയ തണലില്‍ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്‌നേഹത്തിന്റെ ചെങ്കൊടി നല്‍കി...
കണ്ണൂരിന്റെ സാന്ത്വന സ്പര്‍ശങ്ങള്‍ക്കും ഉണ്ട് സ:പിജെയുടെ കരുതലുകള്‍....
പണ്ടൊരു തിരുവോണ നാളില്‍ വെട്ടിനുറുക്കപ്പെട്ടയാള്‍, അംഗ പരിമിതനാക്കപ്പെട്ടയാള്‍, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവര്‍ക്കെല്ലാം ഉള്‍ക്കിടിലമായി അവശേഷിക്കുന്ന കയ്യില്‍ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളില്‍ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയില്‍ ഇന്നും കണ്ണൂരിനെ നയിക്കുന്നു......
ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്‌നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്....

എന്നും അഭിമാനത്തോടെ ഞങ്ങള്‍ക്ക് പറയാന്‍ കഴിയും.....
ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടന്‍......

അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു....

 

r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (16 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (40 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends