നാലു വയസുകാരി മകളെ തറയിലേക്ക് വലിച്ചെറിഞ്ഞു. ടൈലില്‍ മുഖമിടിച്ച് കുട്ടിയുടെ മൂക്കിന് പരുക്ക്... മര്‍ദനത്തിനിടെ കുതറിയോടിയ അശ്വതി മുറി അകത്തുനിന്നുപൂട്ടി പിന്‍വാതിലിലൂടെ ഇറങ്ങിയോടി; നാലു വയസുകാരിക്കും യുവതിക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മര്‍ദനം. നാലു വയസുകാരിക്കും യുവതിക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പൂപ്പാറ മുള്ളന്‍തണ്ടിലെ ഹോംസ്‌റ്റേയില്‍ നടന്ന കൊലപാതകക്കേസിലെ മുഖ്യ പ്രതിയായ അയ്യപ്പന്‍പറമ്ബില്‍ ബിറ്റാജിനെതിരേയാണ് ഭാര്യ കൊന്നത്തടി നെല്ലിക്കുന്നേല്‍ അശ്വതി രാജാക്കാട് പോലീസില്‍ പരാതി നല്‍കിയത്. ക്രൂരമര്‍ദനത്തിനിരയായ ഇരുവരും അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ബിറ്റാജ്, അവിഹിത ബന്ധമാരോപിച്ച് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. നാലു വയസുകാരി മകളെ തറയിലേക്ക് വലിച്ചെറിഞ്ഞു.
ടൈലില്‍ മുഖമിടിച്ച് കുട്ടിയുടെ മൂക്കിന് പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തിനിടെ കുതറിയോടിയ അശ്വതി, മുറി അകത്തുനിന്നുപൂട്ടി പിന്‍വാതിലിലൂടെ ഇറങ്ങിയോടി അയല്‍പക്കത്തെ വീട്ടില്‍ അഭയംതേടി. അയല്‍ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് അശ്വതിയുടെ മാതാവ് ആശ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി അശ്വതിയെയും കുഞ്ഞിനെയും സ്‌റ്റേഷനിലെത്തിച്ചു. ആശ എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. അശ്വതിക്ക് തലയ്‌ക്കും ചുണ്ടിനും കൈകാലുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അടിവയറ്റില്‍ ചവിട്ടിയതായും മര്‍ദനത്തില്‍ പല്ലിന് ഇളക്കം സംഭവിച്ചതായും അശ്വതി പറഞ്ഞു. തന്റെ ഉടമസ്‌ഥതയിലുള്ള ഹോംസ്‌റ്റേയില്‍ വാഹന വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ തല ഭിത്തിയിലിടിപ്പിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ കേസില്‍ ബിറ്റാജ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്‌റ്റിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്‌ത് പ്രതി ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























