ഒന്നിന് പുറകെ മറ്റൊന്നായി പാർട്ടിക്കും സർക്കാരിനും പുതിയ പ്രശ്നങ്ങൾ ; അതിനിടെ കസ്റ്റഡി മരണം ആഘോഷമാക്കി മാധ്യമങ്ങൾ ;കടുത്ത നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ കർശനനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ . കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ആരെയും രക്ഷിക്കാൻ ഇവിടെ സർക്കാർ ശ്രമിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു .
.രാജ്‍കുമാറിന് ക്രൂരമായ മർദ്ദനമേറ്റെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ തെളിയുന്നത് . പൊലീസുകാർക്കെതിരെ സസ്പെൻഷനിൽ നടപടി ഒതുക്കാനാവില്ല. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതിന് പകരം സസ്പെൻഷനിൽ നടപടി ഒതുക്കുകയാണ് ആഭ്യന്തര വകുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നും ചെന്നിത്തല ആരോപിച്ചു. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെന്ത്?
രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് ഇപ്പോൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിഴവ് വന്നിരുന്നു. റിമാൻഡിലായിരുന്ന പ്രതി രാജ് കുമാർ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആദ്യം പുറത്തുവന്നത് . ആന്തരിക മുറിവുകളാണ് ന്യൂമോണിയ പിടിപെടാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമർദനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യൂമോണിയ ബാധിച്ചാണ് രാജ്‍കുമാർ മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡി മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. എന്നാൽ , ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം.
ജൂണ്‍ പന്ത്രണ്ടാം തിയതി രാജ്കുമാറിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയാകയിരുന്നുവെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ രാജ്‍കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദവും പൊളിയുകയാണ്.കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി രാജ്കുമാറിന്റെ ദേഹപരിശോധന നടത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയും പോലീസിനെതിരാണ്.
പൊലീസിന് കൈമാറുമ്പോൾ രാജ്‍കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷിയായ ആലീസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്‍കുമാറിന്‍റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ പറഞ്ഞു. ജയിലിൽ എത്തിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാറും പറയുന്നു .
അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്.
ഇതിനുപുറമേ , രാജ്കുമാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലെ പണം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നെടുങ്കണ്ടം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്‌റ്റേഷനിലെ 40 പൊലീസുകാര്‍ക്ക് കൂടി സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ 12 പൊലീസുക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.
https://www.facebook.com/Malayalivartha
























