Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് ജയം; ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് വെറും ഒമ്പത് വോട്ട്

28 JUNE 2019 05:20 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് വെറും ഒമ്പത് വോട്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണിലാണ് ബി.ജെ.പിക്ക് ഒമ്ബതുവോട്ടുകള്‍ മാത്രം ലഭിച്ചത്.

വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ ജയിച്ചത്. കോണ്‍ഗ്രസംഗവും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ബാബു പുല്ലാട് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ടി.കെ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.
കോണ്‍ഗ്രസിലെ ധാരണ പ്രകാരം ബാബു പുല്ലാട് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഡി.സി.സി നിര്‍ദേശ പ്രകാരം അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

ഇങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്ന ബാബു പുല്ലാട് അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച ദിവസം പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്ലിക്കമണ്ണില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും ആണ്. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായതാണ് ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളകുടി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എല്‍ഡിഎഫിന് നേരിയ ആശ്വാസം പകരുന്നത് കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ആലപ്പുഴ, ചേര്‍ത്തല നഗരസഭയിലെ ടിഡി അമ്പലം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയായ വി.എസ്.സുരേഷ്‌കുമാറിന്റെ വിജയം. കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കായംകുളം നഗരസഭയിലെ വെയര്‍ഹൗസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകള്‍ക്ക് എ.ഷാജിയാണ് വിജയിച്ചത്.

എറണാകുളം, നെല്ലിക്കുഴി പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥിയായ അബ്ദുല്‍ അസീസ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മഴുവന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷീബ വര്‍ഗീസ് 627 വോട്ടുകള്‍ക്ക് ജയിച്ചു.

കോഴിക്കോട്, കൊടുവള്ളി നഗരസഭയിലെ 14-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട, റാന്നി അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കമണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടത് സ്വതന്ത്രന്‍ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ജയിച്ചത്.

തിരുവനന്തപുരം, കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കല്ലറയിലെ വെള്ളകുടി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.

കാട്ടാക്കട പനയംകോട് വാര്‍ഡില്‍ യുഡിഎഫിന് ജയം. നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. അമ്പൂരി ചിറയികോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

കൊല്ലം, കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു. കണ്ണൂര്‍, ധര്‍മ്മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി

വയനാട്, വയനാട് മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.അബ്ദുല്ല വിജയിച്ചു. ഇതോടെ മൂട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നിലനിര്‍ത്താനാകും.

പാലക്കാട്, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

മലപ്പുറം, പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് എല്‍ഡിഎഫ് പിന്തുണയോടെ ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിയായ ശ്യാമള വെമ്പല്ലൂരാണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്.

തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സി.എം.ടി.സീതി 106 വോട്ടിനാണ് ജയിച്ചത്. ആനക്കയം പഞ്ചായത്തിലെ നരിയാട്ടുപാറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വി.ഷഹര്‍ബാന്‍ 106 വോട്ടുകള്‍ക്ക് വിജയിച്ചു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.ഹൈദരാലി വിജയിച്ചു.

ഇടുക്കി, മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. 147 വോട്ടുകള്‍ക്കാണ് സുനീഷ് ജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തും.

ഉപ്പുതറ പഞ്ചായത്തിലെ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ടിന് പി.നിക്‌സണാണ് ജയിച്ചത്. തൊടുപുഴ നഗരസഭയിലെ 23-ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മായാ ദിനു വിജയിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാഡ് ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. 265 വോട്ടുകള്‍ക്ക് ഷീന ഹരിദാസാണ് ജയിച്ചത്.

കോട്ടയം, കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച രാജേഷ് 394 വോട്ടുകള്‍ക്ക് വിജയിച്ചു. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ പിടിച്ചെടുത്തു.

പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍ ഡിവിഷനും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പാമ്പാടി ബ്ലോക്കിലെ തന്നെ ഏലിക്കുളം ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫിന് ജയം.

തൃശൂര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റവു ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് 730 വോട്ടുകള്‍ക്ക് വിജയിച്ചു. പൊയ്യ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ സജിത ടൈറ്റസ് ജയിച്ചു. പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസിലെ ആസിയ 183 വോട്ടുകള്‍ക്ക് സ്വന്തമാക്കി. കോലാഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിലെ വി.കെ.സുരേഷ് 165 വോട്ടിന് ജയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (10 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (18 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (35 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (42 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (51 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (57 minutes ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends