വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡിലാണ് 177 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുല്‍പ്പാടി അബ്ദുള്ള വിജയിച്ചത്.
യുഡിഎഫിലെ കൊട്ടേക്കാരന്‍ മൊയ്തീനെയാണ് പുല്‍പ്പാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗമായിരുന്ന എഎം നജീമിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യു ഡി എഫ് വിമതനായി മത്സരിച്ച് വിജയിച്ച നജീമിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് മുട്ടില്‍ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നജീമ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും ആണ്. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടി. ബിജെപിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായതാണ് ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളകുടി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. 143 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശിവദാസന്‍ ജയിച്ചത്.
അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എല്‍ഡിഎഫിന് നേരിയ ആശ്വാസം പകരുന്നത് കൂടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ആലപ്പുഴ, ചേര്‍ത്തല നഗരസഭയിലെ ടിഡി അമ്പലം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയായ വി.എസ്.സുരേഷ്‌കുമാറിന്റെ വിജയം. കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കായംകുളം നഗരസഭയിലെ വെയര്‍ഹൗസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകള്‍ക്ക് എ.ഷാജിയാണ് വിജയിച്ചത്.
https://www.facebook.com/Malayalivartha
























