ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കൊടകരയിലെ ഭാര്യവീട്ടിലാണ് കുറച്ച് നാളായി ഇയാള്‍ താമസിച്ചിരുന്നത്. കടുത്ത ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് രണ്ട് ദിവസം മുന്‍പ് കൊടകരയിലെ ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു.
അസുഖം വർദ്ധിച്ചതോടെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ച് ഞായറാഴ്ച ഖബറടക്കം നടത്തുകയും ചെയ്തു.
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താനായി പരിശോധന നടത്തും.
അതേസമയം കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊകേരി പഞ്ചായത്തിലാണ് അണുബാധ കണ്ടെത്തിയത്. നാലും എട്ടും വയസ്സുള്ള രണ്ടു ആണ്‍ കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. അതിനെ തുടര്‍ന്നു പഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി.
പ്രദേശത്തെ ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ വയറിളക്കം സംബന്ധിച്ച കാരണങ്ങളാല്‍ ക്ലാസില്‍ ഹാജരാവാത്ത സാഹചര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുന്നു. രോഗത്തിന്റെ ഉറവിടം ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരുന്നു. ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകള്‍ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ .
https://www.facebook.com/Malayalivartha
























