നന്മയുടെ മൊഞ്ചുള്ള നിക്കാഹ്; മക്കളുടെ മംഗല്യത്തിന് സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമി നൽകി മാതൃകയാകുന്നു ഈ ബാപ്പ

പണത്തിൻറെ കാര്യത്തിൽ എല്ലാവരും തുല്ല്യർ അല്ല, സാമ്പത്തിക ശേഷി കുറഞ്ഞവരും കൂടിയവരും നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ വിവാഹത്തിൻറെ കാര്യത്തിൽ സാമ്പത്തികമായി യാതൊരു കുറവും നാം വരുത്താറില്ല. എന്തു മാത്രം പൈസയാണ് കല്യാണ ആവശ്യങ്ങൾക്ക് വേണ്ടി നാം ഒഴുക്കി കളയുന്നത്. ഒരു ദിവസത്തെ കല്യാണത്തിന് വേണ്ടി ഒരായുസ്സ് മുഴുവൻ സുഖമായി കഴിയാനുള്ള പണം ഉപയോഗിക്കും.
വിവാഹത്തിൻറെ വിവിധ ഘട്ടങ്ങളായി ഒരുപാടു ചിലവഴിക്കപ്പെടുന്നു. എന്നാൽ വിവാഹതോടനുബന്ധിച്ചു അനേകം ഭൂരഹിതർക്കു സന്തോഷം നല്കുകയാണ് അസീസ് ബഡായും ഭാര്യ സുനിതയും. മക്കളുടെ നിക്കാഹിൻറെ ദിവസം പ്രദേശവാസികൾക്കു കൂട്ടിക്കൽ ടൗണിനു സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് കൊടുക്കുവാൻ പോകുന്നത്. അപേക്ഷ നൽകുന്ന 100 പേരിൽ നിന്നും 35 പേരെ തിരഞ്ഞെടുത്താണ് നാല് സെന്റ് ഭൂമി വീതം നല്കുന്നത്.
പ്ലാന്ററും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായുടെ മക്കളായ ഡോ. നവീദിന്റെയും ഡോ. നാസിയുടെയും വിവാഹം സെപ്റ്റംബറിലാണ്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആധാരം കൈമാറാനാണ് പദ്ധതിയെന്നു അസീസ് ബഡായിൽ പറഞ്ഞു.
മംഗലാപുരത്ത് ഹൗസ് സർജനായ ഡോ. നവീദിൻറെ വധു കാസർകോട് സ്വദേശി ഡോ. അമീർ അലിയുടെ മകൾ ആഷികയാണ്. പത്തനാപുരം സ്വദേശിയും എൻജിനീയറുമായ ഫിസാമാണ് ഡോ. നാസിയുടെ വരൻ. ഡോ. നാസി കോലഞ്ചേരി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി പഠനം നടത്തുകയാണ്. ആഡംബരത്തോടെയുള്ള വിവാഹങ്ങൾ അരങ്ങേറുന്ന നമ്മുടെ നാട്ടിൽ നന്മയും കാരുണ്യവും ഒപ്പം മാതൃകാപരവുമായ വിവാഹങ്ങളും പൂത്തുലയുകയാണ്.
https://www.facebook.com/Malayalivartha
























