രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുന്‍വശത്തെ കതകു തുറന്നു കിടക്കുന്നു; മുറിയില്‍ ദീപയേയും കുഞ്ഞിനേയും കണ്ടില്ല... എല്ലായിടത്തും പരിശോധിച്ചശേഷം പോകാന്‍ സാധ്യതയുള്ള വീടുകളിലും അന്വേഷണം നടത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല; വൈക്കത്തെ വീട്ടമ്മയെയും രണ്ടു വയസുള്ള കുഞ്ഞിനേയും കണ്ടെത്താനായി അന്വേഷണ സംഘം

സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്ബ് സി.ഐ. ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തില്‍ അഭിജിത്തിനെ ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തില്‍ ശിവദാസന്റെയും രമണിയുടെയും മൂന്നു പെണ്‍മക്കളില്‍ ഇളയ ഇരട്ടകളില്‍ ഒരാളാണു ദീപ. പെട്ടന്നുണ്ടായ വിഷമത്തില്‍ എവിടേക്കെങ്കിലും മാറിയതാകാമെന്ന വിശ്വാസത്തിലാണു ദീപയുടെ ബന്ധുക്കള്‍. അമ്മയേയും രണ്ടു വയസുള്ള മകളേയും കാണാതായി. തലയോലപ്പറമ്ബ് വടയാര്‍ പൊട്ടന്‍ചിറ തുണ്ടത്തില്‍ ടി.ആര്‍. സതീശന്റെ മകന്‍ തൃപ്പൂണിത്തറ എ.ആര്‍. ക്യാമ്ബിലെ പോലീസുകാരന്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ ദക്ഷ (രണ്ടു വയസ്) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്.
വ്യാഴാഴ്‌ച രാത്രി അഭിജിത്തും ഭാര്യ ദീപയും തമ്മില്‍ വഴക്കിട്ടിരുന്നു. രാത്രി പത്തിന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാമ്ബിലേക്കു പോയി. പുലര്‍ച്ചെ മൂന്നിന് അഭിജിത്തിന്റെ അച്‌ഛന്‍ സതീശന്‍ ഉറക്കമുണര്‍ന്നു നോക്കുമ്ബോള്‍ ദീപയുടെ മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ഉറങ്ങാതെയിരുന്ന ദീപയോടു കിടന്നുറങ്ങാന്‍ പറഞ്ഞശേഷം വീണ്ടും ഉറങ്ങിയെന്ന് അഭിജിത്തിന്റെ അച്‌ഛന്‍ പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുന്‍വശത്തെ കതകു തുറന്നു കിടക്കുന്നതാണുകണ്ടത്.
മുറിയില്‍ ദീപയേയും കുഞ്ഞിനേയും കണ്ടില്ല. എല്ലായിടത്തും പരിശോധിച്ചശേഷം പോകാന്‍ സാധ്യതയുള്ള വീടുകളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് തലയോലപ്പറമ്ബ് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി സമീപത്തെ സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. വൈകുന്നേരത്തോടെ ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍നിന്നും 25 മീറ്റര്‍ ദൂരം ഓടി തലയോലപ്പറമ്ബ്-വൈക്കം റോഡിലെത്തി ഡോഗ് സ്‌ക്വാഡ് നിന്നു. ഇവിടെനിന്നും ഇവര്‍ ഏതെങ്കിലും വാഹനത്തില്‍ കയറി പോയതാകാമെന്ന നിഗമനത്തിലാണു പോലീസ്.സ്വര്‍ണാഭരണങ്ങളോ പണമോ എടുക്കാതെയാണു ദീപ പോയത്.
https://www.facebook.com/Malayalivartha
























