ആണും പെണ്ണും ഒരുമിച്ചിരുന്നപ്പോൾ സദാചാരം പഠിപ്പിക്കാനിറങ്ങി ; ഒടുവിൽ പുലിവാല് പിടിച്ച് മധ്യവയസ്കൻ അകത്ത് ;സംഭവം ചങ്ങനാശേരിയിൽ

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ സദാചാരത്തിന്റെ പേരിൽ ഗുണ്ടായിസവും ഭീഷണി മുഴക്കലുമൊക്കെ നടക്കുന്നത് ഇതാദ്യമായിട്ടല്ല. സ്ഥിരം പത്രങ്ങളിൽ നിറസാന്നിധ്യമാണ് ഇവ. ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുകയോ , യാത്ര ചെയ്യുകയോ ചെയ്താൽ അപ്പോൾ കുരു പൊട്ടും ചിലർക്ക്. ഇതായിപ്പോൾ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് . അതും ആനവണ്ടിയിൽ . ചങ്ങനാശ്ശേരിയില്‍ നിന്നും കുമളിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5. 30നാണ് സംഭവം.
ആണും പെണ്ണും ജനറൽ സീറ്റിൽ ഒരുമിച്ചിരുന്നതാണ് ഒരു മധ്യവസ്കനായ സഹയാത്രികനെ സദാചാരം പഠിപ്പിക്കാന്‍ ചൊടിപ്പിച്ചത് . ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു. പോലീസില്‍ അറിയിച്ച് കേസെടുക്കണമെന്നായി പിന്നീട് ആവശ്യം. ഒടുവില്‍ കേസായി. മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പോലീസ് കേസെടുത്തത്. മദ്യലഹരിയില്‍ ബസ്സിനുള്ളില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്‌സകനെ പോലീസ് പിടിച്ചത്.
ബസ് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരേയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന്‍ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്തു. ഒടുവില്‍ കേസായപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ് മുരുകന്‍.
ഇതിനു മുൻപും , സമാനമായ സംഭവം നടന്നിട്ടുണ്ട് തലശ്ശേരി പയ്യാമ്പലം ബീച്ചിൽ യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് സാധാരച്ചം പഠിപ്പിക്കാൻ ചിലർ രംഗത്തെത്തിയത് .കമന്റടി ചോദ്യം ചെയ്‌ത യുവതിയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് യുവതിയുടെ ഇടത് കയ്യൊടിഞ്ഞു . ഏപ്രിൽ 27 നായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ചിറക്കൽ പുതിയതെരു ആശാരി കമ്പനി സ്വദേശി മുക്കണ്ണൻഹൗസിൽ നവാസ് (36), പാപ്പിനിശ്ശേരി എം.എം ആശുപത്രിക്ക് എം.എം ആശുപത്രിക്ക് സമീപത്തെ കെ.മുഹമ്മദ് അലി എന്നിവരെയാണ് ടൗൺ എസ്.ഐ എൻ. പ്രജീഷും സംഘവും സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.പള്ളിക്കുന്ന് സ്വദേശിനിയായ 21കാരി യുവതി ബീച്ചിൽ തന്‍റെ പുരുഷസുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























