Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

എല്ലാം മാറിമറിയുന്നു... വി.എസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് കണ്ണൂരില്‍ പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; പാര്‍ട്ടിക്ക് അതിതനായി ജയരാജന്‍ വളരുന്നു എന്ന തോന്നല്‍ യാഥാര്‍ത്ഥ്യത്തിലേക്കോ? 

29 JUNE 2019 12:22 PM IST
മലയാളി വാര്‍ത്ത

സി.പി.എം. നേതാവ് പി. ജയരാജനെ തളയ്ക്കാന്‍ നോക്കുന്തോറും വളരുകയാണ്. കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡംകുണ്ടില്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ പി ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു. അങ്ങനെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. 

തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടാകേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നതിന് പിന്നാലെയാണ് ഫ്‌ളക്‌സ്. പാര്‍ട്ടിക്ക് അതീതനായല്ല വിധേയനായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടും പി.ജയരാജന്‍ ആവര്‍ത്തിച്ചു. വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്റെ പരാമര്‍ശം. ആന്തൂരില്‍ വിഷയവുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്ക് വീഴ്ചപറ്റിയെന്ന കഴിഞ്ഞ ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളിയതില്‍ കീഴ്ഘടകങ്ങളില്‍ അതൃപ്തിയുണ്ട്.

വി എസ് കഴിഞ്ഞാല്‍ സിപിഎമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണെന്ന് ചോദിച്ചാല്‍ പി ജയരാജന്‍ എന്ന മറുപടി മാത്രമാണ് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഒന്നും ജയരാജന് കഴിയുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഈ പ്രവണത പിടിക്കാതായ പാര്‍ട്ടിയിലെ ചിലര്‍ തന്നെ നേരത്തെ വ്യക്തി പൂജ വിവാദം ഉണ്ടാക്കി അദ്ദേഹത്തിനുനേരെ ഉള്‍പ്പാര്‍ട്ടി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത്, അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീര്‍ത്തിച്ച് തയാറാക്കിയ 'ചെന്താരക' ഗാനം വിവാദമായിരുന്നു. എന്നാല്‍ 'വ്യക്തിപൂജ'യ്‌ക്കെതിരേ അച്ചടക്കവാളെടുത്ത സിപിഎമ്മിനു തെരഞ്ഞെടുപ്പുകാലത്തു മനംമാറ്റം വന്നിരിരുന്നു. ചെന്താരക ഗാനം വടകരയില്‍ ഹിറ്റായി്. 'ചെഞ്ചോരപ്പൊന്‍കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്മതന്‍ പൂമരമല്ലേ, കണ്ണൂരിന്‍ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്' എന്നു തുടങ്ങുന്ന ഗാനമാണ് ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ നിറഞ്ഞു നിന്നത്.

15 മിനിട്ട് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബമാണ് ജയരാജസ്തുതിയായി പ്രചരിക്കപ്പെട്ടത്. പാര്‍ട്ടി ബന്ധമുള്ള ഒരു ഗ്രാമീണകലാസമിതിയാണ് ആല്‍ബം തയാറാക്കിയത്. ഇതു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു നീരസമുളവാക്കുകയും ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ആയതോടെ ഇത് വീണ്ടും പ്രചാരത്തിലായി. പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ വോട്ടാകുക എന്ന് അറിയുന്നതുകൊണ്ട് പഴയ ശാസന പാര്‍ട്ടിയും വിഴുങ്ങി. 

പാര്‍ട്ടിക്ക് അതീതനായി വളരാനാണു ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാവില്ലെന്നുമായിരുന്നു വ്യക്തിപൂജാവിവാദത്തില്‍ സംസ്ഥാനസമിതിയുടെ നിലപാട്. ഇക്കാര്യം കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, ജയരാജനു പിന്നില്‍ ഉറച്ചുനിന്ന കണ്ണൂര്‍ ഘടകം ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു. കണ്ണൂര്‍ ഘടകത്തിന്റെ പൂര്‍ണപിന്തുണയോടെ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുകയും ചെയ്തു. തുടര്‍ന്ന്, സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേളയില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തകനെ പിണറായി താക്കീതു ചെയ്തതും ഈ നീരസത്തിന്റെ ഭാഗമായിരുന്നെന്ന് പറയുന്നു.

അവസരം കിട്ടിയപ്പോള്‍ ജയരാജനെ വടകര സ്ഥാനാര്‍ത്ഥിയാക്കി നാടുകടത്തിയതാണെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. കണ്ണരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു ജയരാജന്‍. ഈ അപ്രമാദിത്വത്തിന് അവസാനം വരുത്തുക എന്ന ലക്ഷ്യംകൂടി ഈ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ടോ എന്നും സംശയിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും ജില്ലാ നേതൃത്വത്തില്‍നിന്നും ജയരാജനെ ഒഴിവാക്കാനുള്ള തന്ത്രമാണു സ്ഥാനാര്‍ത്ഥി കുപ്പായമെന്ന വികാരവും ശക്തമായിരുന്നു. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായ ഉടനെ തന്നെ പുതിയ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തെരഞ്ഞെടുത്തതും വ്യക്തമായ സൂചനയാണ്. ജയരാജന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എല്ലാം ശരിയായി. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു. കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് വീണ്ടും ജയരാജന്റെ പോരാട്ടം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (17 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (34 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (41 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (50 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (56 minutes ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends